മുംബൈ: ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സൊമാറ്റോ കമ്പനിയില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനം. വര്‍ഷത്തില്‍ 10 ദിവസമായിരിക്കും പ്രത്യേക ആനുകൂല്യം ലഭിക്കുക. 2008ലാണ് സൊമാറ്റോയുടെ പിറവി. കമ്പനിക്ക് രാജ്യത്ത് 5000ത്തിലേറെ ജീവനക്കാരാണ് ഉള്ളത്.
കഴിഞ്ഞ ദിവസം സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ ഇമെയില്‍ വഴി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. അവധിയേക്കുറിച്ച് സംസാരിക്കുന്നതിന് നാണക്കേട് തോന്നണ്ട കാര്യമില്ലെന്നും ദീപിന്ദര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാ ജീവനക്കാര്‍ക്കും, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ അവധി അനുവദിക്കുന്നത് സ്ത്രീകള്‍ക്ക് കഴിവ് കുറവായതുകൊണ്ടല്ല, മറിച്ച് തൊഴിലിടം സൗഹാര്‍ദ്ദപരമാക്കാനാണെന്നും ദീപീന്ദര്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2XJdDZb
via IFTTT
No comments:
Post a Comment