ലൈഫ് പദ്ധതി നിര്‍മ്മാണം; റെഡ്‌ക്രെസന്റിനെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ല: കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 13, 2020

ലൈഫ് പദ്ധതി നിര്‍മ്മാണം; റെഡ്‌ക്രെസന്റിനെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ല: കോടിയേരി

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഭവനനിർമാണത്തിന് റെഡ് ക്രസന്റിനെ ഏൽപ്പിച്ച നടപടി വിവാദമായ പഞ്ചാത്തലത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വേണ്ടത് വിവാദമല്ല വികസനം എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. ജീവകാരുണ്യ പ്രവർത്തനത്തിലെ ആഗോള മുദ്രയായ റെഡ്ക്രസന്റ് സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിൽ അവരുടെ ചെലവിൽ വീട് നിർമിച്ചു നൽകുന്ന പദ്ധതി വടക്കാഞ്ചേരിയിൽ നടപ്പാക്കിവരികയാണ്. വീട് നിർമിക്കാനുള്ള ഏജൻസിയെ നിർണയിച്ചതിൽ സർക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു. റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീർത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സർക്കാരിനുമേൽ കരിതേച്ചാൽ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവുമെന്നും കോടിയേരി ആരോപിക്കുന്നു. ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ നിയമസഭ, - പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം കടക്കുന്ന വേളയിൽ ഇതിന് പ്രസക്തി ഏറെയാണ്. വികസനത്തിന് വഴിതെളിക്കുന്ന എൽഡിഎഫ് വേണോ വഴി മുടക്കുന്ന യുഡിഎഫ് --ബിജെപി വേണോ എന്നതാണ് ചോദ്യം. നാടിന് ആവശ്യം വിവാദമല്ല, വികസനമാണ്. ഈ ഒരു വികാരത്തിലേക്ക് കേരളസമൂഹമാകെ വൈകാതെ എത്തും. വൻകിട സംരംഭങ്ങൾ സമ്പൂർണമായി യാഥാർഥ്യമാക്കാൻ വരുംനാളുകൾകൂടി ആവശ്യമാണ്. നാലേകാൽ വർഷം പിന്നിടുന്ന ഈ സർക്കാർ പുതിയ കേരളത്തിന്റെ സുപ്രധാനനാഴികക്കല്ലുകളാണ് നാട്ടിയിരിക്കുന്നത്. 2016 മേയിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ, അതിന് മുമ്പുള്ള സർക്കാരുകൾ കൈവരിച്ച നേട്ടങ്ങളെ സംരക്ഷിച്ചും ദൗർബല്യങ്ങൾ പരിഹരിച്ചുമാണ് നവകേരള സൃഷ്ടിക്കായി മുന്നോട്ടുപോകുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ കേരളത്തെ ഒറ്റക്കെട്ടായി അണിനിരത്താൻ സർക്കാരിനായി. കോവിഡ്--19 എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിലും കാര്യക്ഷമമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. കെയിൻസിന്റെ മുതലാളിത്തസിദ്ധാന്തമാണോ ട്രംപിന്റെ അമേരിക്കൻ മോഡലാണോ ചൈനയുടെ വഴിയാണോ എന്നെല്ലാമുള്ള അക്കാദമിക് ചർച്ചകളിൽപ്പോലും കേരളമാതൃക പരിഗണിക്കപ്പെടുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ആർഎസ്എസ് നയിക്കുന്ന ബിജെപിയും. ഇവരുടെ മുദ്രാവാക്യം വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളർത്തി എൽഡിഎഫ് ഭരണത്തെ ദുർബലപ്പെടുത്തണം എന്നതാണ്. ബിജെപി,- കോൺഗ്രസ്,- മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്നഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്. തമിഴ് സഹോദരന്മാരെ മലയാളികൾക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽ നിന്നുണ്ടായത്. പ്രളയദുരന്തത്തിൽപ്പെട്ടവരുൾപ്പെടെയുള്ള ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതി ഏറ്റവും പ്രശംസാർഹമായതാണ്. ഹിന്ദുത്വ ശക്തികളും പിന്തിരിപ്പൻമാരും നവ ഉദാരവൽക്കരണക്കാരും ഇന്ത്യയിൽ സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിനുള്ളിൽ പ്രകാശിക്കുന്ന നിറദീപമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. Content Highlight: Kodiyeri Balakrishnans article in Deshabhimani


from mathrubhumi.latestnews.rssfeed https://ift.tt/2PRo6gJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages