മൂന്നാർ: തിരച്ചിലിനിടെ പരിശീലകരുടെ കൈവിട്ട് മായ മൂന്നടി താഴ്ചയുള്ള ചെളിക്കുണ്ടിലേക്ക് എടുത്തുചാടി. പിന്നെ മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ അസാധാരണമായൊന്ന് കുരച്ചു. ദൗത്യസംഘാംഗങ്ങൾ അവിടെ തിരഞ്ഞപ്പോൾ സൂചന കിറുകൃത്യം. മണ്ണിനടിയിൽ ഒരു മൃതദേഹം. ഞായറാഴ്ചത്തെ തിരച്ചിൽ ആരംഭിച്ചത് കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ മായയുടെയും ഡോണയുടെയും സഹായത്തോടെയായിരുന്നു. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ശനിയാഴ്ച പെട്ടിമുടിയിലെത്തിച്ചതായിരുന്നു ഈ നായകളെ. ഞായറാഴ്ച മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതും ഇവയാണ്. മറ്റുള്ളവരെ കണ്ടെത്താൻ വഴികാട്ടിയാകുകയും ചെയ്തു. തൃശ്ശൂർ പോലീസ് അക്കാദമിയിൽനിന്നാണ് ഇവയെ എത്തിച്ചത്. മണ്ണിനടിയിലുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച, കെടാവർ (മൃതദേഹങ്ങൾ കണ്ടെത്താനുള്ള കഴിവ് ലഭിച്ചവ) എന്ന പേരിലറിയപ്പെടുന്ന ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട നായയാണ് മായ. മണ്ണിനടിയിലെ ജീവനുകളുടെ സാന്നിധ്യം കണ്ടെത്താൻ പരിശീലനം നേടിയ ലാബ്രഡോർ ഇനത്തിലുള്ള നായയാണ് ഡോണ.മായ പഞ്ചാബിൽനിന്ന് കേരള പോലീസിലെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇതിന്റെ പരിശീലനകാലം പൂർത്തിയായിട്ടില്ല. ഇന്ത്യയിൽത്തന്നെ ദുരന്തമുഖത്ത് ആദ്യമായാണ് ഇത്തരമൊരു പരിശോധനയെന്ന് പരിശീലകർ പറഞ്ഞു. ബിൻലാദൻ, ബാഗ്ദാദി തുടങ്ങിയ ഭീകരരെ പിടികൂടാൻ അമേരിക്കൻ പട്ടാളം ഉപയോഗിച്ചത് ബെൽജിയം മെലനോയിസ് ഇനം നായ്ക്കളെയായിരുന്നു. Content Highlights: Rajamala Pettimudi Landslide
from mathrubhumi.latestnews.rssfeed https://ift.tt/3gIPdpX
via
IFTTT
No comments:
Post a Comment