വിവാദം: ഫെയ്‌സ്ബുക്ക് പ്രതിനിധികളുമായി പാര്‍ലമെന്ററി കമ്മിറ്റി അടുത്തമാസം കൂടിക്കാഴ്ച നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

വിവാദം: ഫെയ്‌സ്ബുക്ക് പ്രതിനിധികളുമായി പാര്‍ലമെന്ററി കമ്മിറ്റി അടുത്തമാസം കൂടിക്കാഴ്ച നടത്തും

ന്യുഡല്‍ഹി: ബിജെപി, വലതുപക്ഷ നേതാക്കളുടെ വിവാദ പോസ്റ്റുകള്‍ക്ക് ഫെയ്‌സ്ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നില്ലെന്ന ആരോപണത്തില്‍ ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് പ്രതിനിധികളുമായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തണമെന്നാണ് ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശശി തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കൂടിക്കാഴ്ചയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തരൂരിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയിലെ രണ്ട് ബിജെപി അംഗങ്ങള്‍ നിലപാട് രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തരൂരിനെ നീക്കാന്‍ കമ്മിറ്റി അംഗങ്ങളായ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും നിഷികാന്ത് ദുബെയും ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കമ്മിറ്റി ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് ഫെയ്‌സ്ബുക്കിന് നോട്ടീസ് നല്‍കുമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തത് ചട്ടലംഘനമാണെന്ന് ഇവര്‍ പറയുന്നു. ഇത് അവകാശലംഘനമാണെന്ന് കാണിച്ച് ദുബെ തരൂരിനെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. തരൂരിനെ പദവധിയില്‍ നിന്ന് നീക്കണമെന്ന് ദുബെ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നിലപാടിനെ കുറിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നല്‍കിയ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതോടെയാണ് പുതിയ വിവാദം കത്തിപ്പടര്‍ന്നത്. ബിജെപി, വലതുപക്ഷ കക്ഷിനേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ നീക്കുന്നതിന് ഫെയ്‌സ്ബുക്ക് താല്‍പര്യം കാണിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയുടെ വിവാദ പോസ്റ്റ് നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി എക്‌സിക്യുട്ടീവ് അന്‍ഖി ദാസ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഫെയ്‌സ്ബുക്ക് ്രപതിനിധികള്‍ക്ക് പുറമേ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പ്രതിനിധികളുമായി കമ്മിറ്റി രണ്ടിന് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 'പൗരന്മാരുടെ അവകാശങ്ങളുടെ സുരക്ഷിതത്വവും സമൂഹ മാധ്യമങ്ങളുടെ െഓണ്‍ലൈന്‍ ന്യുസ് മീഡിയ പ്ലാറ്റ്‌ഫോം ദുരുപയോഗം തടയലും ഡിജിറ്റല്‍ ഇടങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നലുമാണ്' ഫെയ്‌സ്ബുക്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തുക.



from mangalam.com https://ift.tt/32eXs7p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages