തിരുവനന്തപുരം: റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിച്ചു. 30 ശതമാനംവരെ വർധനവരും. തിങ്കളാഴ്ച നിയമസഭ പാസാക്കിയ ധനകാര്യ ബില്ലിലാണ് നികുതിനിരക്കിൽ മാറ്റംവരുത്തിയത്. ബിൽ അംഗീകരിച്ച് ഗവർണർ വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിൽവരും. നേരത്തേ ഗ്രാമപ്പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബിൽ ഉൾപ്പെടുത്തി നികുതി നിർദേശിച്ചതിനാൽ ഗ്രാമപ്പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് 200 മുതൽ 250 വരെ ശതമാനം വർധനയുണ്ടായിരുന്നു. വിമർശനം ഉയർന്നതിനെ തുടർന്നാണ് നികുതി പുനഃക്രമീകരിച്ചത്. പുതുക്കിയ നികുതിനിരക്ക്വാസഗൃഹങ്ങൾ* 100 ചതുരശ്ര മീറ്ററിൽ കവിയാത്ത വീടുകൾക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നികുതിയില്ല.* 100-നു മുകളിൽ 150 വരെ ചതുരശ്ര മീറ്റർ: ഗ്രാമപ്പഞ്ചായത്ത്-1950 രൂപ, മുനിസിപ്പാലിറ്റി-3500 രൂപ, കോർപറേഷൻ-5200 രൂപ.* 150 മുതൽ 200 ച. മീറ്റർ: ഗ്രാമം-3900, മുനിസിപ്പാലിറ്റി-7000, കോർപറേഷൻ-10,500.* 200 മുതൽ 250 ച. മീറ്റർവരെ: ഗ്രാമം- 7800, മുനിസിപ്പാലിറ്റി-14,000, കോർപറേഷൻ-21,000.* 250 ച. മീറ്ററിനു മുകളിൽ: ഗ്രാമപ്പഞ്ചായത്തിൽ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയിൽ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോർപറേഷനിൽ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവും.മറ്റു കെട്ടിടങ്ങൾ* 50 ച.മീ. കവിയാത്ത കെട്ടിടങ്ങൾക്ക് ഗ്രാമ, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ നികുതിയില്ല.* 50 മുതൽ 75 വരെ ച. മീറ്റർ: ഗ്രാമം-1950 രൂപ, മുനിസിപ്പാലിറ്റി- 3900, കോർപറേഷൻ- 7800.* 75 മുതൽ 100 വരെ ച. മീറ്റർ: ഗ്രാമം 2925, മുനിസിപ്പാലിറ്റി- 5800, കോർപറേഷൻ-11,700.* 100 മുതൽ 150 വരെ ച. മീറ്റർ: ഗ്രാമം- 5850, മുനിസിപ്പാലിറ്റി- 11,700, കോർപേറഷൻ- 23,400.* 150 മുതൽ 200 വരെ ച. മീറ്റർ: ഗ്രാമം 11,700, മുനിസിപ്പാലിറ്റി- 23,400, കോർപറേഷൻ- 46,800.* 200 മുതൽ 250 വരെ ച.മീറ്റർ: ഗ്രാമം- 23,400, മുനിസിപ്പാലിറ്റി -46,800, കോർപറേഷൻ- 70,200.* 250 ച. മീറ്ററിനു മുകളിൽ: ഗ്രാമപഞ്ചായത്തിൽ 23,400 രൂപയും അധിക ഓരോ പത്ത് ച. മീറ്ററിനും 2340 രൂപ വീതവും മുനിസിപ്പാലിറ്റിയിൽ 46,800 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 4600 രൂപ വീതവും, കോർപറേഷനിൽ 70,200 രൂപയും അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 5800 രൂപ വീതവും.
from mathrubhumi.latestnews.rssfeed https://ift.tt/3hm5YI1
via
IFTTT
No comments:
Post a Comment