കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്റെ മാര്‍ഗദര്‍ശിയാണെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കോടതിയില്‍. മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ടെന്ന് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തില്‍ എന്‍.ഐ.എ. കോടതിയെ ബോധിപ്പിച്ചു.
കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി. എം. ശിവശങ്കറുമായി സ്വപ്‌നക്ക് അടുത്ത ബന്ധമാണുള്ളത്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ട്. എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്‌ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലുംഅദ്ദേഹം വഴങ്ങിയില്ലെന്നു കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നു.
പ്രതികളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ അനുവദിക്കണമെന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) തള്ളി. പ്രതികളുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ കസ്റ്റഡി അനുവദിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ സരിത്ത് ജൂെലെ രണ്ടിനു തന്റെ വീട്ടിലുള്ളപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിളിച്ചെന്നു സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അവരില്‍നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സ്വര്‍ണക്കടത്തില്‍നിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് ഹാജരാക്കിയ രേഖകള്‍.
from mangalam.com https://ift.tt/2XArxwF
via IFTTT
No comments:
Post a Comment