കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്‌ന സുരേഷ് കൂടിക്കാഴ്ച നടത്തിയതു മൂന്നുതവണ. യു.എ.ഇ. കോണ്‍സുലേറ്ററുടെ ആവശ്യപ്രകാരം ഇഫ്താര്‍ വിരുന്നിനു ക്ഷണിക്കാനാണു മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടതെന്നു സ്വപ്‌ന എന്‍.ഐ.എയോടു വെളിപ്പെടുത്തി.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ അന്വേഷണാനുമതി തേടിയുള്ള വിജിലന്‍സ് അപേക്ഷ ഉടന്‍ പരിഗണിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. അഴിമതി നിരോധനനിയമംവകുപ്പ് 17 (എ) പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം.
പ്രാഥമികാന്വേഷണത്തിന് അനുമതി ആവശ്യമില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ടു ബാധിക്കുന്നതായതിനാലാണു വിജിലന്‍സ് അനുമതി തേടിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നാലുമാസംവരെ സാവകാശം ലഭിക്കും. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
from mangalam.com https://ift.tt/2EU9zyx
via IFTTT
No comments:
Post a Comment