രാഹുല്‍, പ്രിയങ്ക ശാസിച്ചു, അതൃപ്തര്‍ അടങ്ങി ; കലാപാനന്തരം, സോണിയ തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 24, 2020

രാഹുല്‍, പ്രിയങ്ക ശാസിച്ചു, അതൃപ്തര്‍ അടങ്ങി ; കലാപാനന്തരം, സോണിയ തുടരും

ന്യൂഡല്‍ഹി: സജീവമായ പൂര്‍ണസമയ അധ്യക്ഷന്‍ വേണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യമുയര്‍ത്തിയ കൊടുങ്കാറ്റ് ഒരു പകല്‍ നീണ്ട പ്രവര്‍ത്തകസമിതി യോഗത്തില്‍ കെട്ടടങ്ങി. ഗാന്ധി കുടുംബത്തിനു വെല്ലുവിളി ഉയര്‍ത്തിയവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണക്കറ്റ് ശാസിച്ചു.

വലിയ പൊട്ടിത്തെറി ആസന്നമെന്ന പ്രതീതിയുയര്‍ത്തി ട്വിറ്റര്‍ സന്ദേശങ്ങള്‍ പറന്നു; പിന്നെ പിന്‍വലിക്കപ്പെട്ടു. ഒടുവില്‍, തുടരണമെന്ന ഏകകണ്ഠമായ അഭ്യര്‍ഥന സോണിയാ ഗാന്ധി സ്വീകരിച്ചു. സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായി എ.ഐ.സി.സി. സമ്മേളനം വിളിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതുവരെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുമെന്നു ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായിരുന്ന ഗുലാം നബി ആസാദ്, കപില്‍ സിബല്‍, മുകുള്‍ വാസ്‌നിക് തുടങ്ങി 23 നേതാക്കള്‍ എതിര്‍ശബ്ദമുയര്‍ത്തിയ അസാധാരണ സാഹചര്യത്തിലാണ് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേര്‍ന്നത്. ചുമതലയൊഴിയാന്‍ തയാറാണെന്നു തുടക്കത്തില്‍ തന്നെ സോണിയ വ്യക്തമാക്കി. അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പ്രവര്‍ത്തകസമിതിക്ക് അവര്‍ നിര്‍ദേശം നല്‍കി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ സോണിയ തുടരണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്നു സംസാരിച്ച രാഹുല്‍ കത്തെഴുതിയ നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചു. ഇവര്‍ ബി.ജെ.പിയുമായി ഒത്തുകളിച്ചെന്നു രാഹുല്‍ കുറ്റപ്പെടുത്തി. ബി.ജെ.പിക്കു കൂട്ടുനിന്നെന്നു തെളിയിച്ചാല്‍ രാജ്യസഭാംഗത്വമടക്കം രാജിവയ്ക്കാമെന്നു ഗുലാം നബി ആസാദ് വികാരഭരിതനായി പ്രതികരിച്ചു.

കോണ്‍ഗ്രസിനായി പോരടിച്ച 30 വര്‍ഷത്തിനിടെ ബി.ജെ.പിക്ക് അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നു ട്വിറ്ററിലൂടെ കപില്‍ സിബല്‍ രാഹുലിനെതിരേ പരസ്യവിമര്‍ശനം ഉയര്‍ത്തി. നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം രാഹുല്‍ ഗാന്ധി, കപില്‍ സിബലിനെ ഫോണില്‍ വിളിച്ച് സമാധാനിപ്പിച്ചു. ബി.ജെ.പിയുമായി ഒത്തുകളിച്ചെന്നു രാഹുല്‍ കുറ്റപ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നു രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. മാധ്യമവാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ചതാണെന്നു വിശദീകരിച്ച് കപില്‍ സിബല്‍ ട്വീറ്റ് പിന്‍വലിച്ചു.

ഇതിനിടെ, രാഹുല്‍ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് അഹമ്മദ് പട്ടേല്‍ അഭ്യര്‍ഥിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നു മറുപടി പ്രസംഗത്തില്‍ സോണിയ നിര്‍ദേശിച്ചു. എല്ലാവരും തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും ആരോടും വെറുപ്പ് മനസില്‍ വയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കിയതോടെ എല്ലാം കലങ്ങിത്തെളിഞ്ഞു.

പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചയാക്കരുതെന്നു തീരുമാനിച്ചെന്നും നേതൃത്വത്തെ താഴ്ത്തിക്കെട്ടാനോ ദുര്‍ബലപ്പെടുത്താനോ ആരേയും അനുവദിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സോണിയയെ സഹായിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ആറു മാസത്തിനകം പുതിയ അധ്യക്ഷനെ നിശ്ചയിക്കാനാണു ശ്രമം.



from mangalam.com https://ift.tt/3aVcT8G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages