സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ ;പസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ടിക് ടോക്ക്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിരോധനമെര്‍പ്പെടുത്തിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് ടിക് ടോക്ക് കേസ് കൊടുത്തിരിക്കുന്നത്.
ടിക് ടോക്ക് ആപ്ലിക്കേഷനില്‍ ചൈനീസ് സര്‍ക്കാര്‍ കൃത്രിമത്വം കാണിക്കുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് ഉത്തരവ് ടിക് ടോക്കിനെ നിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് ടിക് ടോക്ക് പരാതിയില്‍ പറഞ്ഞു. ടിക് ടോക്ക് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന സര്‍ക്കാരിന്റെ ആരോപണത്തെയും ടിക് ടോക്ക് നിഷേധിച്ചു.
തങ്ങളുടെയും തങ്ങളുടെ ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും കേസ് നിസാരമായി കാണുന്നില്ലെന്നും ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പറഞ്ഞു. 'എക്സിക്യൂട്ടീവ് ഉത്തരവ് ഞങ്ങളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണ്. 10,000 അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും വിനോദം, ബന്ധങ്ങള്‍, നിയമാനുസൃതമായ ഉപജീവനം എന്നിവയ്ക്ക് വേണ്ടി ഈ ആപ്ലിക്കേഷനിലേക്ക് തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും പകര്‍ച്ചാ വ്യാധിയുടെ സമയത്ത്. സമയത്ത്... ഞങ്ങള്‍ വേറെ വഴിയില്ല.
അതേസമയം ടിക് ടോക്ക് നല്‍കിയ കേസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കയില്‍ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് 45 ദിവസത്തേക്ക് വിലക്കിക്കൊണ്ടാണ് ഓഗസ്റ്റ് ആറിന് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പാസാക്കിയത്. ഓഗസ്റ്റ് 14 ന് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൈമാറാന്‍ 90 ദിവസം സമയം നല്‍കിക്കൊണ്ടുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.
from mangalam.com https://ift.tt/32l9xrH
via IFTTT
No comments:
Post a Comment