ഇടുക്കി: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കാറില്‍ ഉണ്ടായിരുന്നവര്‍ക്കും എറണാകുളത്ത് വെള്ളപ്പൊക്കത്തില്‍ വള്ളംമറിഞ്ഞു കാണാതായവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കനത്തമഴയും ഉരുള്‍പൊട്ടലുമെല്ലാം ശക്തമായ ഇടുക്കിയില്‍ നല്ലതണ്ണിയില്‍ ഇന്നലെ രാത്രി മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയ കാറില്‍ ഉണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. എറണാകുളത്ത് ഇന്നലെ രണ്ടിടത്തായി വള്ളം മറിഞ്ഞ് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
നല്ലതണ്ണിയില്‍ ഇടുക്കി ഏലപ്പാറ റോഡില്‍ ഇന്നലെ രാത്രി കാര്‍ മലവെള്ളപാച്ചിലില്‍ പെട്ട് ഒലിച്ചുപോകുകയായിരുന്നു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അനീഷിന് വേണ്ടിയുള്ള തെരച്ചിലാണ് നടക്കന്നത്. നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് ഒഴുകിപ്പോയത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ ആളിനായി തെരച്ചില്‍ നടക്കുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം തുടരുകയാണ്.
രാത്രി ഏറെ വൈകി അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങി. അനീഷിന്റെ ജേഷ്ഠന്റെ വീട്ടില്‍ പോയ ശേഷം മടങ്ങുന്ന വഴിയില്‍ കൂട്ടുകാരന്‍ സെല്‍വനെ വീട്ടില്‍ ആക്കി മടങ്ങുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. നായരമ്പലം സ്വദേശി സന്തോഷ് വൈപ്പിന്‍ സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടിടങ്ങളിലായി വള്ളം മറിഞ്ഞ സംഭവത്തിലാണ് ഇനിയും രണ്ടുപേരെ കണ്ടെത്തേണ്ടത്.
കോഴിക്കാനം അണ്ണന്‍ തമ്പി മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇടുക്കിയില്‍ കനത്തമഴ പെയ്യുകയാണ്. നാലിടത്താണ് ഇന്നലെ ഉരുള്‍പൊട്ടിയത്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറ് വരെ ഇടുക്കിയില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു.
ഇടുക്കിയിലും എറണാകുളത്തും അനേകം വീടുകളില്‍ വെള്ളം കയറുകയും വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. മേലേ ചിന്നാര്‍, തൂവല്‍, പെരിഞ്ചാം കുട്ടി മേഖലയില്‍ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു് മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവര താല്‍ക്കാലിക പാലം ഒലിച്ചുപോയി. ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകള്‍ സംബന്ധിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
from mangalam.com https://ift.tt/3a5EKlW
via IFTTT
No comments:
Post a Comment