കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടി, മണിപ്പൂരില്‍ ബിരേണ്‍ സിങ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടി, മണിപ്പൂരില്‍ ബിരേണ്‍ സിങ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ. ബിരേൺ സിങ് സർക്കാർ വിശ്വാസവോട്ട് നേടി. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ 16-നെതിരേ 28 വോട്ടുകൾക്കാണ് സർക്കാർ സഭയിൽ വിശ്വാസം തെളിയിച്ചത്. സഭയിൽ ബിരേൺ സിങ് വിശ്വാസപ്രമേയം അവതരിപ്പിക്കുകയും തുടർന്നുനടന്ന ദീർഘമായ ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടക്കുകയുമായിരുന്നു. പാർട്ടി വിപ്പ് ലംഘിച്ച് എട്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. ഇവരിൽ ആറുപേർ പിന്നീട് സ്പീക്കർക്ക് രാജിക്കത്ത് നൽകി. ബിജെപി എംഎൽഎമാർ ഉൾപ്പെടെ ഭരണപക്ഷത്ത് നിന്ന് ഒമ്പതുപേർ രാജിവെച്ചതോടെയാണ് സർക്കാർ ന്യൂനപക്ഷമായത്. അധികാരത്തിന് പുറത്താകുമെന്ന് ഉറപ്പിച്ച സമയത്താണ് കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് ബിരേൺ സിങ്സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. 60 അംഗ നിയമസഭയിൽ 53 പേരായി അംഗബലം കുറഞ്ഞിരുന്നു. നാലുപേരെ അയോഗ്യരാക്കുകയും മൂന്ന് ബിജെപി എംഎൽഎമാർ രാജിവെക്കുകയും ചെയ്തതോടെയാണ് അംഗസഖ്യ ഇത്രയും കുറഞ്ഞത്. ഇതോടെ ഭരണപക്ഷത്ത് സ്പീക്കർ ഉൾപ്പെടെ 29 എംഎൽഎമാരും പ്രതിപക്ഷമായ കോൺഗ്രസിന് 24 എംഎൽഎമാരും എന്ന നിലയിലായി. ഇതിനിടെയാണ് രാജിവെച്ചവർ കോൺഗ്രസിൽ ചേരുകയും സഖ്യകക്ഷികളിൽ പെട്ട ആറ് എം.എൽ.എ.മാർ ബിരേൺ സിങ്സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയും ചെയ്ത്. മൂന്ന് മന്ത്രിമാരുൾപ്പെടെ നാഷണൽ പീപ്പിൾസ് പാർട്ടിയിലെ (എൻ.പി.പി.) നാല് എം.എൽ.എ.മാരും ഒരു തൃണമൂൽ എം.എൽ.എ.യും ഒരു സ്വതന്ത്ര എം.എൽ.എ.യുമാണ് പിന്തുണ പിൻവലിച്ചത്. ഇതോടെ സർക്കാരിനെതിരെ കോൺഗ്രസ്അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ സഖ്യകക്ഷികളെ ഒപ്പം നിർത്താൻ സുദീർഘമായ ചച്ചകളിലൂടെ സാധിച്ചത് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് വേളയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ പങ്കെടുക്കാതിരുന്നതോടെ ബീരേൺ സിങ് അനായാസം പ്രതിസന്ധി അതിജീവിച്ചു. ഇതോടെ വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസിന്റെ 16 പേർ മാത്രമേ പങ്കെടുത്തുള്ളൂ. 2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ മറികടന്നാണ് ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചത്. കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നു. എന്നാൽ 21 സീറ്റ് നേടിയ ബി.ജെ.പി. നാഗാ പീപ്പീൾസ് പാർട്ടിയുടെയും എൻ.പി.പി.യുടെയും എൽ.ജെ.പി.യുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. Content Highlights:6 Congress MLAs Resign; N Biren Singh-led BJP Govt Wins Easy Trust Vote


from mathrubhumi.latestnews.rssfeed https://ift.tt/3kwRuai
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages