ഓച്ചിറ: പോലീസ് പരിശോധനയില്‍ നിന്ന് മുങ്ങിയ കാര്‍ പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. പോലീസ് തടഞ്ഞിട്ടും നിര്‍ത്താതെ രാത്രി ദേശീയപാതയിലൂടെ പാഞ്ഞ കാര്‍ പെട്ടെന്നു വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ 1.30ന് ഓച്ചിറയിലായിരുന്നു സംഭവം. എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.
അപകടത്തെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ മടവൂര്‍ പള്ളിക്കല്‍ പിവിപി ഹൗസില്‍ ഷൈന്‍ (31),പള്ളിക്കല്‍ തറട്ടയില്‍ വീട്ടില്‍ രാജേഷ് (38),ബന്ധു തറട്ടയില്‍ ഷിബു (39) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ നിന്നു മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
കാര്‍ അമിതവേഗത്തില്‍ പോകുന്നതു കണ്ടതോടെ കാറിന്റെ വിവരങ്ങള്‍ മറ്റു പോലീസ് സ്‌റ്റേഷനുകളിലേക്ക് വയര്‍ലെസിലൂടെ നല്‍കി. സിറ്റി കണ്‍ട്രോള്‍ യൂണിറ്റും ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലെ പോലീസും കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് ഓച്ചിറയില്‍ ഹൈവേ പട്രോള്‍ സംഘം ബാരിക്കേഡ് നിരത്തി കാര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റ ഓച്ചിറ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സി.വി.വിജയകുമാര്‍ (50), എആര്‍ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാര്‍ (35),ഹോംഗാര്‍ഡ് കവിരാജ് (58) എന്നിവരെ കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
from mangalam.com https://ift.tt/2PiVlt8
via IFTTT
No comments:
Post a Comment