മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ , അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിശയുടെ മരണത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും. ഇരുവരുടെയും മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നുള്ള ആരോപണത്തെതുടര്‍ന്നാണ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നത്.
ദിശ മരിച്ച് ആറാം ദിവസമാണ് സുശാന്തിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാര്‍ പോലീസും ദിശയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ കേസില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പോലീസിന്റെ സംഘം നിലവില്‍ മുംബൈയിലുണ്ട്. മുംബൈ പോലീസ് നേരത്തെ മുതല്‍ അന്വേഷിക്കുന്ന കേസിലാണ് ബിഹാര്‍ പോലീസ് മുംബൈയിലെത്തി സമാന്തര അന്വേഷണം നടത്തുന്നത്. ഇത് മുംബൈ പോലീസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നാണ് അദ്ദേഹത്തിന്റെ മുന്‍കാമുകി അങ്കിത ലോഖണ്ഡെ അടക്കമുള്ളവര്‍ പറയുന്നത്. കാമുകി റിയ ചക്രവര്‍ത്തിക്കെതിരേയാണ് ആരോപണങ്ങള്‍ ഉയരുന്നത്. കൂടാതെ കഴിഞ്ഞ ദിവസം സുശാന്തിന്റെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനും ഇത് സ്ഥീരികരിക്കുന്ന തരത്തില്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. സുശാന്തിന്റെ അക്കൗണ്ടിലെ കോടിക്കണക്കിന് രൂപയും കാണാതായിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപിച്ചതോടെ റിയ ചക്രവര്‍ത്തിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരിക്കുകയാണ്.
ബിഹാര്‍ പോലീസ് സംഘം കഴിഞ്ഞദിവസം സുശാന്തിന്റെ വീട്ടിലെത്തി മരണരംഗങ്ങള്‍ പുനരാവിഷ്‌കരിച്ചിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യംചെയ്യുമെന്നാണ് പട്‌ന ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞത്. പട്‌ന സെന്‍ട്രല്‍ എസ്.പി. വിനയ് തിവാരിയുടെ നേതൃത്വത്തിലുള്ള ബിഹാര്‍ പോലീസിന്റെ സംഘമാണ് മുംബൈയില്‍ ക്യാമ്പ് ചെയ്യുന്നത്.
from mangalam.com https://ift.tt/2PoVNG5
via IFTTT
No comments:
Post a Comment