എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി, ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 14, 2020

എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി, ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. പൂർണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കൽ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാർഡ് ലഭിക്കുമെന്നും മോദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. നിങ്ങൾ ഒരു ഡോക്ടറെയോ ഫാർമസിയെയോ സന്ദർശിക്കുമ്പോഴെല്ലാം എല്ലാം ഈ ഹെൽത്ത് കാർഡിൽ ലോഗിൻ ചെയ്യും. ഡോക്ടറെ കണ്ടതുമുതൽ നിർദ്ദേശിച്ച മരുന്നുകൾ വരെ എല്ലാം നിങ്ങളുടെ ആരോഗ്യ പ്രൊഫൈലിൽ ലഭ്യമാകും, പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോഗ (എബി പിഎം-ജെഎവൈ) യുടെ കീഴിൽ വരുന്ന ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻഡിഎച്ച്എം) രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ മെച്ചപ്പെടുത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. Content Highlights:"Health ID For Each Indian": PM Announces National Digital Health Mission


from mathrubhumi.latestnews.rssfeed https://ift.tt/2YjGG63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages