കൊണ്ടോട്ടി: വിമാനാപകടത്തിൽ ധീരമായി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മേനകാ ഗാന്ധി.രക്ഷാപ്രവർത്തനം വിശദീകരിച്ച് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽസെക്രട്ടറി വി. അബ്ബാസ് മേനകാ ഗാന്ധിക്ക് അയച്ച ഇ. മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് വിമാന ദുരന്തസമയത്ത് അദ്‌ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവൻരക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞത്.നേരത്തെ, പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മേനകാ ഗാന്ധി നടത്തിയ പരാമർശം വിവാദമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3h5EMxb
via
IFTTT
No comments:
Post a Comment