കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചു എന്ന വാദം തിരുത്തുകയാണ് ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥന്‍. മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്നും സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാന്‍ അയക്കാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇതോടെ പാഴ്‌സലിന്റെ കാര്യത്തില്‍ ദുരൂഹത ഏറുകയാണ്.
അതേ സമയം, യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നാണ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ കോണ്‍സുലേറ്റ് മേധാവിയോട് ആവശ്യപ്പെട്ടുകൂടേ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.
from mangalam.com https://ift.tt/3gAvmJz
via IFTTT
No comments:
Post a Comment