തിരുവനന്തപുരം: കത്തിന്റെ പേരില്‍ ശശി തരൂരിനെ കുത്താന്‍ നോക്കി വെട്ടിലായി കെ.പി.സി.സി. യുവനേതാക്കള്‍ അടക്കമുള്ളവര്‍ തരൂരിനു പിന്തുണയുമായി രംഗത്തെത്തിയതോടെ പരസ്യപ്രസ്താവന വിലക്കി കെ.പി.സി.സി. പ്രസിഡന്റ്. കോണ്‍ഗ്രസിന് പ്രസിഡന്റിനെ വേണമെന്നാവശ്യപ്പെട്ടു ദേശീയ നേതൃത്വത്തിന് കത്തെഴുതിയ 23 നേതാക്കളിലുള്‍പ്പെട്ടതിന്റെ പേരിലാണു ശശി തരൂര്‍ എം.പിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം കെ.പി.സി.സി. നേതൃത്വത്തില്‍നിന്നുണ്ടായത്.
കത്തിന്റെപേരില്‍ തരൂരിനെതിരേ ആദ്യം രംഗത്തുവന്നതു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ യുവനേതാക്കള്‍ ഉള്‍പ്പെടെ തരൂരിനെ പിന്തുണച്ചതോടെ പരസ്യപ്രസ്താവന നിരോധിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കി. തരൂരിനെ കഴിഞ്ഞദിവസം വിമര്‍ശിച്ച കൊടിക്കുന്നില്‍ സുരേഷ് മാപ്പുചോദിച്ചും രംഗത്തെത്തി.
ദേശീയനേതൃത്വത്തിന് നല്‍കിയ കത്തില്‍ കേരളത്തിലെ തരൂരിനൊപ്പം പി.ജെ. കുര്യനും ഒപ്പിട്ടിരുന്നു. എന്നാല്‍ 25നു ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ തരൂരിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കുര്യനെതിരേ മയപ്പെട്ട നിലപാടായിരുന്നു. പിന്നീട് പത്രസമ്മേളനത്തിലും മുല്ലപ്പള്ളി ഇത് ആവര്‍ത്തിച്ചു.
തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുല്ലപ്പള്ളി പി.ജെ. കുര്യനെ ന്യായീകരിച്ചാണു സംസാരിച്ചത്. പിന്നാലെയാണ് തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന പരാമര്‍ശം കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ചത്. പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് അപ്പോഴും നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും കൊടിക്കുന്നിലിനെ പിന്താങ്ങുകയായിരുന്ന മുല്ലപ്പള്ളി ചെയ്തതെന്ന ആരോപണമാണ് പാര്‍ട്ടിക്കുള്ളില്‍. അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയോ ഒന്നും മിണ്ടിയിട്ടുമില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ വിവാദം തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം പെട്ടെന്നു തന്നെ തിരുത്തിയത്. കോവിഡ്കാലത്ത് സംസ്ഥാനസര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതാണ് പാര്‍ട്ടിനേതൃത്വത്തിന് ശശി തരൂരിനെ അനഭിമതനാക്കിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ അഭിപ്രായം.
സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി ആരോപണം ഉന്നയിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച തരൂര്‍, ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍വന്ന കേരളത്തിന്റെ കോവിധ് പ്രതിരോധത്തെക്കുറിച്ച് വന്ന ലേഖനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത് നേതൃത്വത്തെ പ്രകോപിച്ചുവെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.
from mangalam.com https://ift.tt/31DkMwy
via IFTTT
No comments:
Post a Comment