അട്ടിമറിയില്ല, കത്തിയ 25 എണ്ണം പ്രധാന ഫയലുകളല്ല ; വിജ്ഞാപനങ്ങളും അതിഥിമന്ദിര ബുക്കിങ്ങും മാത്രം; ഭാഗികമായി നശിച്ചവ സ്‌കാന്‍ചെയ്ത് സൂക്ഷിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 29, 2020

അട്ടിമറിയില്ല, കത്തിയ 25 എണ്ണം പ്രധാന ഫയലുകളല്ല ; വിജ്ഞാപനങ്ങളും അതിഥിമന്ദിര ബുക്കിങ്ങും മാത്രം; ഭാഗികമായി നശിച്ചവ സ്‌കാന്‍ചെയ്ത് സൂക്ഷിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രൊട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിപ്പോയിട്ടില്ലെന്ന് വിവിധ അന്വേഷണ സംഘങ്ങളുടെ പരിശോധനയില്‍ കണ്ടെത്തി. ആകെ 25 ഫയലുകള്‍ ഭാഗികമായി കത്തിപ്പോയതായാണു പ്രാഥമികവിവരം.

ഇതില്‍ അതിഥിമന്ദിരങ്ങളില്‍ മുറികള്‍ അനുവദിച്ചതും സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ ആഘോഷ പരിപാടികളുടെ നടത്തിപ്പു സംബന്ധിച്ച വിജ്ഞാപനങ്ങളുമാണുള്ളതെന്നാണ് പോലീസിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും പരിശോധനയില്‍ കണ്ടെത്തിയത്. ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ചെയ്ത് സൂക്ഷിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇവ സ്‌കാന്‍ ചെയ്തശേഷമേ അവിടെനിന്നു മാറ്റുകയുള്ളൂ.

ദുരന്തനിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ: എ. കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയും ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും എത്രയും വേഗം റിപ്പോര്‍ട്ടുകള്‍ നല്‍കാനുള്ള ശ്രമത്തിലാണ്.

അതേസമയം, തീപിടിത്തം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ ഫലം രണ്ടു ദിവസത്തിനകം ലഭിച്ചേക്കും. എ.ഡി.ജി.പി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാമ്പിളുകള്‍ കോടതി അനുമതിയോടെ കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറിയിരുന്നു. തീ പടരാനിടയാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സംഭവ സ്ഥലത്തുണ്ടായിരുന്നോ എന്നും ഫോറന്‍സിക് പരിശോധിക്കും.

ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. രാവിലെയും ഉച്ചയ്ക്കും പ്രൊട്ടോകോള്‍ ഓഫീസില്‍ കയറിയത് ശുചീകരണത്തൊഴിലാളികള്‍ മാത്രമായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.

സിസി ടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. അപകടത്തിന്റെ ഗ്രാഫിക് ചിത്രം തയാറാക്കുന്നതും പുരോഗമിക്കുകയാണ്. തീ പടര്‍ന്നതെങ്ങനെയെന്നു വ്യക്തമാക്കാനാണ് ഗ്രാഫിക് വീഡിയോ തയാറാക്കുന്നത്. ഫോറന്‍സിക് ഫലം കൂടി ലഭിച്ചാല്‍ വീഡിയോ പൂര്‍ത്തിയാക്കും.

ഡോ. എ. കൗശിഗന്റെ നേതൃത്വത്തിലുള്ള സമിതി പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായും ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്നു കണ്ടെത്താനാണ് മുഴുവന്‍ ഫയലുകളും പരിശോധിക്കുന്നത്.

പരിശോധന പൂര്‍ത്തിയാക്കുന്ന ഫയലുകള്‍ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ഈ നടപടികള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. ഇതിനായി എട്ടു ക്യാമറകള്‍ സ്ഥാപിച്ചു. സ്‌റ്റേറ്റ് പ്രൊട്ടോകോള്‍ ഓഫിസര്‍, അഡീഷണല്‍ പ്രൊട്ടോകോള്‍ ഓഫിസര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.



from mangalam.com https://ift.tt/34MnaCT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages