വാഷിങ്ടൺ: മകളുടെ കോളേജ് അഡ്മിഷന് കോഴ നൽകിയ ഫാഷൻ ഡിസൈനർ മോസിമോ ജിയനൂലിയെ അഞ്ച് മാസം തടവിന് ശിക്ഷിച്ചു. സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ജിയനൂലിയുടെ ഭാര്യയും നടിയുമായി ലോറി ലോഗ്ലിനുള്ള ശിക്ഷ വൈകാതെ വിധിക്കും. മക്കൾക്ക് യൂണിവേഴ്സിറ്റി ഓഫ് സൗത്തേൺ കാലിഫോർണിയയിൽ അഡ്മിഷൻ തരപ്പെടുത്തുന്നതിനായി 500,000 ഡോളർ കോഴ നൽകിയതായി ഇരുവരും സമ്മതിച്ചു. ഒപ്പറേഷൻ വാഴ്സിറ്റി ബ്ലൂസ് എന്ന് പേരിട്ട അന്വേഷണത്തിടെയാണ് ജിയനൂലിയും ഭാര്യയും പിടിയിലാകുന്നത്. തന്റെ പ്രവൃത്തിമൂലം കുടുംബത്തിന് ഉണ്ടായ വിഷമത്തിൽ ഖേദിക്കുന്നുവെന്ന് ഗിയാനുല്ലിപറഞ്ഞു. താൻ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും 57 ാകരനായ അദ്ദേഹം വ്യക്തമാക്കി.ജയിൽ ശിക്ഷയ്ക്ക് പുറമെ 250,000 ഡോളർ പിഴയും അടയ്ക്കണം.കോളജ് അഡ്മിഷൻ കോഴക്കേസിൽ ശിക്ഷിക്കപ്പെടുന്ന 21-ാമത്തെ രക്ഷകർത്താവാണ് മോസിമോ. Content Highlight: Giannulli sentenced to 5 months in prison
from mathrubhumi.latestnews.rssfeed https://ift.tt/3l66qwn
via
IFTTT
No comments:
Post a Comment