തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന് രണ്ടാഴ്ച സമയം നിശ്ചയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിലാണ് എല്ലാ ജില്ലകളിലെയും ഫീൽഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച ലക്ഷ്യം നിശ്ചയിച്ച് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത്.ഇതിന്റെ ഭാഗമായാണ് രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ചുമതല പോലീസിന് കൈമാറിയത്. വീടുകളിലെ നിരീക്ഷണം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവ് നൽകിയിട്ടുണ്ട്.ജില്ലാ പോലീസ് മേധാവിമാരുമായി ആലോചിച്ച് മുതിർന്ന പോലീസുദ്യോഗസ്ഥരെ ഇതിനായി പ്രത്യേകം നിയോഗിക്കാൻ ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുമായി ദിവസവും കൂടിയാലോചന നടത്തി പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/39UFbQh
via
IFTTT
No comments:
Post a Comment