പുതിയ ന്യൂനമര്‍ദമില്ലെങ്കില്‍ ഇനി പതിവു മഴ മാത്രം ; ലഭിച്ചത് ഒരുശതമാനം അധികമഴ; കൂടുതല്‍ കോട്ടയത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

പുതിയ ന്യൂനമര്‍ദമില്ലെങ്കില്‍ ഇനി പതിവു മഴ മാത്രം ; ലഭിച്ചത് ഒരുശതമാനം അധികമഴ; കൂടുതല്‍ കോട്ടയത്ത്

കൊച്ചി : അഞ്ചുദിവസം നീണ്ട മഴത്താണ്ഡവത്തിനു ശമനം. ഭീഷണിയൊഴിഞ്ഞതായി കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കി. സീസണില്‍ സംസ്ഥാനം നേരിട്ടിരുന്ന മണ്‍സൂണ്‍ മഴക്കുറവ് കഴിഞ്ഞ പത്തു ദിവസത്തെ അധികമഴയില്‍ പരിഹരിച്ചു. ജൂെലെ അവസാനവേളയില്‍ 15 ശതമാനമായിരുന്നു സീസണിലെ മഴക്കുറവ്. എന്നാല്‍, ഇന്നലെയോടെ മഴക്കുറവ് തീര്‍ത്തെന്നു മാത്രമല്ല ഒരു ശതമാനം അധികമഴയും ലഭിച്ചു. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് പത്തുവരെ സംസ്ഥാനത്തു ലഭിച്ചത് 1538.1 മില്ലി മീറ്റര്‍ മഴ. ഇക്കാലയളവില്‍ കിട്ടേണ്ടിയിരുന്നത് 1527.2 മില്ലി മീറ്റര്‍ മഴയായിരുന്നു.

സീസണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്. 28 ശതമാനം അധികമഴയാണ് അവിടെ ലഭിച്ചത്. കോഴിക്കോട്ട് 22 ശതമാനവും തിരുവനന്തപുരത്ത് 21 ശതമാനവും അധികമഴ ലഭിച്ചു. തൃശൂര്‍, വയനാട് ജില്ലകളിലാകട്ടെ സാധാരണ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞ ജൂെലെ 30 വരെ 15 ശതമാനം മഴക്കുറവുണ്ടായിരുന്നു. ഓഗസ്റ്റ് ഏഴുവരെ 1497.1 മില്ലി മീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്തു ലഭിച്ചത് 1423.9 മില്ലിമീറ്ററാണ്. പ്രതീക്ഷിച്ചതില്‍നിന്ന് അഞ്ചു ശതമാനം മഴ കുറവ്. തുടര്‍ന്നു വന്ന മൂന്നു ദിവസം (8,9,10 തീയതികള്‍) പെയ്ത മഴയാണ് കമ്മി നികത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് കഴിഞ്ഞ ഏഴ്, എട്ട് തീയതികളിലാണ്. യഥാക്രമം 80 മില്ലി മീറ്ററും 94 മില്ലി മീറ്ററും.

ഇന്നലെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുണ്ടായ അതിശക്തമായ മണ്‍സൂണ്‍ മഴക്കാറ്റായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെരുമഴ പെയ്യിച്ചത്. കാറ്റിന്റെ ശക്തി ക്ഷയിച്ചതും പുതിയ മഴ മേഘങ്ങളുടെ രൂപീകരണത്തോത് കുറഞ്ഞതുമാണു മഴ കുറച്ചത്. പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടില്ലെങ്കില്‍ മണ്‍സൂണിലെ പതിവു മഴ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നു കുസാറ്റ് കാലാവസ്ഥാ ഗവേഷണകേന്ദ്രം വ്യക്തമാക്കി. അതേസമയം മംഗലാപുരം മുതല്‍ വടക്കോട്ട് കൊങ്കണ്‍ തീരങ്ങളില്‍ മഴ തുടരും.

കേരളം മഴക്കെടുതിയിലാണെങ്കിലും കെ.എസ്.ഇ.ബിക്കു മാത്രം ആവശ്യത്തിനു വെള്ളമില്ല! ബോര്‍ഡിന്റെ 18 ജലസംഭരണികളിലായുള്ളത് ആകെ 2079.2 എം.സി.എം. വെള്ളം മാത്രം. അതായത്, ആകെ സംഭരണശേഷിയുടെ 58.9%. കെ.എസ്.ഇ.ബിയുടെ 18 അണക്കെട്ടുകളിലെ ആകെ സംഭരണശേഷി 3,532.50 എം.സി.എമ്മാണ്. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയില്‍ 60.31% വെള്ളമുണ്ട്. (ഇടമലയാര്‍-53.91%, കക്കി-59.31%, ഷോളയാര്‍-72.09%). ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് പമ്പ, കക്കി അണക്കെട്ടുകള്‍ തുറന്നുവിട്ടിരുന്നു.

വിദഗ്ധമായ ഡാം മാനേജ്‌മെന്റിന്റെ ഉദാഹരണമാണു പമ്പയില്‍ കണ്ടതെന്നാണു കെ.എസ്.ഇ.ബിയുടെ നിലപാട്. അണക്കെട്ട് തുറന്നുവിട്ടിട്ടും പമ്പയില്‍ ജലനിരപ്പുയരുകയോ വെള്ളപ്പൊക്കമുണ്ടാവുകയോ ചെയ്തില്ല. പമ്പ സംഭരണിയില്‍ പരമാവധി ജലനിരപ്പ് എത്തുന്നതിനു മുമ്പേ ജലം തുറന്നുവിട്ടു. കക്കി, പമ്പ അണക്കെട്ടുകള്‍ ഉള്ളതുകൊണ്ടുമാത്രമാണ് പമ്പാതടങ്ങളില്‍ പ്രളയം തടഞ്ഞുനിര്‍ത്താനായതെന്നും കെ.എസ്.ഇ.ബി. അവകാശപ്പെടുന്നു.

;



from mangalam.com https://ift.tt/3kuQweB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages