ചൊവ്വാഴ്ചവരെ കനത്തമഴ; മറ്റൊരു ന്യൂനമർദത്തിനും സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

ചൊവ്വാഴ്ചവരെ കനത്തമഴ; മറ്റൊരു ന്യൂനമർദത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇപ്പോഴുള്ള ന്യൂനമർദത്തിനുപുറമേ, ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതൽ ദിവസങ്ങളിലേക്കു നീളുന്നത്.കനത്തമഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ആളപായമില്ല. കൃഷിക്കും മുന്നൂറോളം വീടുകൾക്കും നാശമുണ്ടായി. വെള്ളിയാഴ്ച മലപ്പുറത്ത് ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. നീലഗിരിയിൽ പെയ്തത് 58 സെന്റീമീറ്റർകേരളത്തിൽ അതിതീവ്രമഴ പ്രതീക്ഷിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെവരെ അത്രയും കനത്തമഴ പെയ്തില്ല. മാനന്തവാടിയിൽ 19-ഉം വൈത്തിരിയിൽ 18-ഉം പടിഞ്ഞാറത്തറ അണക്കെട്ടിൽ 17-ഉം നിലമ്പൂരിൽ പത്തും സെന്റീമീറ്റർ പെയ്തു. മലപ്പുറം, വയനാട് ജില്ലകളോടു ചേർന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ അതിതീവ്രമഴയാണ് പെയ്തത്. നീലഗിരി ജില്ലയിലെ അവലാഞ്ചിയിൽ 58 സെൻറീമീറ്ററും അപ്പർ ഗൂഡല്ലൂരിൽ 31 സെന്റീമീറ്ററുമാണ് ഒറ്റദിവസംകൊണ്ട് പെയ്തത്. ഇത് നിലമ്പൂരിനെയും സമീപപ്രദേശങ്ങളെയും ബാധിച്ചു. 2261 പേർ ക്യാമ്പുകളിൽ കേരളത്തിലാകെ 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന്‌ 621 കുടുംബങ്ങളിലെ 2261 പേർ കഴിയുന്നു. 29 ക്യാമ്പുകൾ തുറക്കേണ്ടിവന്ന വയനാടാണ് കൂടുതൽ ദുരിതബാധിതം. 446 കുടുംബങ്ങളിലെ 1613 പേർ ക്യാമ്പുകളിൽ കഴിയുന്നു. മലപ്പുറത്ത് എട്ട് ക്യാമ്പുകൾ തുറന്നു. കൂടുതൽ കേന്ദ്രസേനദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾകൂടി (50 പേർ) കേരളത്തിലെത്തി. പാലക്കാട്ടും മലപ്പുറത്തും നിയോഗിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3gBMHlA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages