മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടുംബങ്ങളുടെയും ചെറുകിടവ്യവസായങ്ങളുടെയും സംരംഭകരുടെയും പണലഭ്യതാപ്രശ്നം മുൻനിർത്തി കാർഷികേതര സ്വർണപ്പണയവായ്പകളിൽ സ്വർണവിലയുടെ 90 ശതമാനംവരെ നൽകാമെന്ന് റിസർവ് ബാങ്ക്. നേരത്തേയിത് 75 ശതമാനത്തിൽ കൂടരുതെന്നായിരുന്നു മാർഗനിർദേശം. 2021 മാർച്ച് 31 വരെയായിരിക്കും ഈ ഇളവനുവദിക്കുക.2021 ഏപ്രിൽ ഒന്നുമുതൽ സ്വർണവിലയനുസരിച്ചുള്ള വായ്പാ അനുപാതം 75 ശതമാനമായി പുനഃസ്ഥാപിക്കും. അതേസമയം, സ്വർണവില ചരിത്രത്തിലെ ഉയർന്നനിലയിലെത്തിനിൽക്കുമ്പോൾ ഇത് പ്രായോഗികമാകുമോ എന്ന ആശങ്കയുണ്ട്. പവന് 25,000 രൂപയിൽനിന്ന് ചുരുങ്ങിയ കാലംകൊണ്ട് 41,520 രൂപ വരെ എത്തിനിൽക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിഗണിക്കുമ്പോൾ വില കുറച്ചുകൂടി ഉയരുമെന്നാണ് വിലയിരുത്തലുകൾ. എങ്കിലും കോവിഡ് വൈറസിന് വാക്സിൻ എത്തുകയും രോഗവ്യാപനം നിയന്ത്രണവിധേയമായി സാമ്പത്തിക സ്ഥിതി മാറുകയുംചെയ്താൽ വിലയിടിയാനുള്ള സാഹചര്യവുമുണ്ട്. ഈയവസരത്തിൽ സ്വർണവിലയുടെ 90 ശതമാനംവരെ വായ്പയായി നൽകുന്നത് വായ്പാസ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളിയായിരിക്കും. വിലകുറഞ്ഞാൽ വായ്പ തിരിച്ചുപിടിക്കാൻ കഴിയാതെ വരുമെന്നതാണ് പ്രതിസന്ധിയാവുക.
from mathrubhumi.latestnews.rssfeed https://ift.tt/3fyj0R6
via
IFTTT
No comments:
Post a Comment