സംഭാൽ: ഭർത്താവ് സ്നേഹത്താൽ വീർപ്പുമുട്ടിക്കുന്നെന്നും തന്നോട് വഴക്കിടുന്നില്ലെന്നും അതിനാൽ വിവാഹമോചനം നൽകണമെന്നുമുള്ള ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം.18 മാസത്തെ ദാമ്പത്യത്തിനുശേഷമാണ് വിചിത്ര വാദങ്ങളുമായി യുവതി ശരിയത്ത് കോടതിക്കു മുന്പിലെത്തിയത്.“ഭർത്താവ് ദേഷ്യത്തിൽ സംസാരിക്കുകയോ എന്നോട് അസ്വസ്ഥനാവുകയോ ചെയ്യുന്നില്ല. അദ്ദേഹം എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്” -യുവതി കോടതിയിൽ പറഞ്ഞു. “ഞാൻ എന്തൊക്കെ തെറ്റുകൾ ചെയ്താലും അദ്ദേഹം എന്നോട് ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹത്തോട് തർക്കിക്കണം. എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ടാ” -യുവതി പറഞ്ഞു.എന്നാൽ ഭാര്യയെ താൻ ഏറെ സ്നേഹിക്കുന്നെന്നും അവർ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും ഭർത്താവ് കോടതിയെ അറിയിച്ചു.യുവതിയുടെ ആവശ്യം ബാലിശമാണെന്നു വിലയിരുത്തി കോടതി ഹർജി തള്ളി. തുടർന്ന് യുവതി പ്രാദേശിക ഭരണസമിതിക്കുമുന്നിൽ ആവശ്യമുന്നയിച്ചെങ്കിലും വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അവരും അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3l12z3w
via
IFTTT
No comments:
Post a Comment