കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് തിങ്കളാഴ്ച വെളുപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇ.സി.ജി.യിൽ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ കോടതിയിൽ അറിയിച്ചു. സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാൻഡ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് കോടതി, എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിൽ ചികിത്സ നൽകാൻ ഉത്തരവിട്ടു. സ്വപ്നയുടെ ആരോഗ്യസ്ഥിതിയിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ജയിൽ സൂപ്രണ്ടിന് നിർദേശവും നൽകി. സ്വപ്നയ്ക്കു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരേയും 26 വരെ റിമാൻഡ് ചെയ്തു. Content Highlights: slight variation in ECG
from mathrubhumi.latestnews.rssfeed https://ift.tt/2Q0Urln
via
IFTTT
No comments:
Post a Comment