യാചിച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു യാചകന്‍, അതും 90000 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 18, 2020

യാചിച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു യാചകന്‍, അതും 90000 രൂപ

ചെന്നൈ: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് യാചകനായ പൂല്‍പാണ്ഡ്യന്‍ പല തവണയായി എത്തിച്ചത് 90000 രൂപ. രണ്ട് ആണ്‍മക്കളും നോക്കാതായതോടെയാണ് പൂല്‍പാണ്ഡ്യന് ഈ ജോലി ചെയ്യേണ്ടി വന്നത്.

ഒന്‍പത് തവണയായി 10,000 രൂപ വീതം മധുര ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നല്‍കുകയായിരുന്നു. തനിക്ക് കിട്ടുന്നതില്‍ നിന്ന് ചെലവിനുള്ളതെടുത്ത് ബാക്കി സംഭാവന ചെയ്യുകയാണ് പതിവ്. അങ്ങനെയാണ് ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയത്.

സ്‌കൂളുകളില്‍ മേശ, കസേര തുടങ്ങിയവ വാങ്ങാനും കുടിവെള്ള സൗകര്യമൊരുക്കാനുമാണ് ആദ്യം പണം നല്‍കിയത്. തൂത്തുക്കുടി ജില്ലക്കാരനാണ് പൂല്‍പാണ്ഡ്യന്‍. മെയ് 18നാണ് ആദ്യമായി 10,000 രൂപ നല്‍കിയത്. തുടര്‍ന്ന് എട്ടുതവണ കൂടി പണം നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തില്‍, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേരുകളില്‍ പൂല്‍പാണ്ഡ്യന്റെ പേരും കലക്ടര്‍ വായിച്ചിരുന്നു. എന്നാല്‍, ആദരിക്കാനായി അദ്ദേഹത്തെ കണ്ടെത്താന്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ഒടുവില്‍ ഒന്‍പതാം ഗഡുവായി 10,000 രൂപ നല്‍കാന്‍ എത്തിയപ്പോഴാണ് കലക്ടറേറ്റ് ജീവനക്കാര്‍ പൂല്‍പാണ്ഡ്യനെ കലക്ടറുടെ മുന്നിലെത്തിച്ചത്.

ലോക്ഡൗണിനെത്തുടര്‍ന്ന് പൂല്‍പാണ്ഡ്യന്‍ മധുരയില്‍ കുടുങ്ങി. ആദ്യം സര്‍ക്കാര്‍ ഒരുക്കിയ മധുരയിലെ ക്യാമ്പില്‍ കഴിഞ്ഞു. പിന്നീട് ക്യാമ്പില്‍ നിന്നിറങ്ങി യാചകവൃത്തിയില്‍ മുഴുകി.



from mangalam.com https://ift.tt/3kX7EK6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages