20 വര്‍ഷങ്ങള്‍ക്ക് മുമ്പ നഷ്ടപ്പെട്ട കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ 85കാരി നാരായണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 18, 2020

20 വര്‍ഷങ്ങള്‍ക്ക് മുമ്പ നഷ്ടപ്പെട്ട കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ 85കാരി നാരായണി

20 വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് കളഞ്ഞ് പോയ സ്വര്‍ണം തിരികെ കിട്ടിയ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണി (85). നാരായണിയുടെ വിവാഹത്തിനായി മാതാപിതാക്കള്‍ വാങ്ങി കൊടുത്ത് ജിമിക്കി കമ്മല്‍ ആണ് 2000ല്‍ കാണാതായത്. കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്ത് തൊഴിലുറപ്പ് ജോലി ചേയിതിരുന്നു ബേബിക്കും സംഘത്തിനുമാണ് കമ്മല്‍ ലഭിച്ചത്.

പവന് 4000 രൂപ വിലയുള്ളപ്പോഴാണ് കമ്മല്‍ നഷ്ടമായത്. തിരികെ കിട്ടുമ്പോള്‍ പവന് വില 40,000 അടുത്തും. വീട്ടിലെ കിണറിന് സമീപമായിരുന്നു കമ്മല്‍ നഷ്ടമായത്. തിരികെ കിട്ടയത് സമീപം കരനെല്‍കൃഷിക്ക് മണ്ണൊരുക്കുമ്പോഴായിരുന്നു. കിണറിനടുത്തുള്ള മണ്ണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് മണ്ണുമാന്തി ഉപയോഗിച്ച് കമ്മല്‍ കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു.

മ്മല്‍ നഷ്ടപ്പെടുമ്പോള്‍ പവന് 4000 രൂപയില്‍ താഴെയായിരുന്നു വില. ഇന്നലെ 40,000 രൂപയ്ക്ക് അടുത്തും. വീട്ടിലെ കിണറിനു സമീപത്താണ് കമ്മല്‍ നഷ്ടമായത്. തിരികെ കിട്ടിയത് സമീപത്തു കരനെല്‍ക്കൃഷിക്കു മണ്ണൊരുക്കുമ്പോള്‍. കിണറിനടുത്തെ മണ്ണ് കുറച്ചു നാള്‍ മുന്‍പ് മണ്ണു മാന്തി ഉപയോഗിച്ച് കമ്മല്‍ കണ്ടെത്തിയ സ്ഥലത്തേക്കു മാറ്റിയിരുന്നു.</ു>

''മൂന്നുപറ നെല്ല് സ്വര്‍ണപ്പണിക്കാര്‍ക്കു കൊടുത്താണ് അന്നു ഇതു വാങ്ങിയത്. കല്യാണത്തിന് അച്ഛനും അമ്മയും തന്നതാണ്. അതു കളഞ്ഞു പോയത് എന്റെ ജീവിതത്തിലെ വലിയ സങ്കടമായിരുന്നു. 65 വയസ്സുള്ളപ്പോഴാണതു പോയത്. എന്റെ സങ്കടം കണ്ടപ്പോ വീട്ടുകാര്‍ അതേ രൂപത്തിലൊരു കമ്മല്‍ വാങ്ങിത്തന്നെങ്കിലും നഷ്ടപ്പെട്ടതിന്റെ വില അതിനുണ്ടാകില്ലല്ലോ.'' - നാരായണി പറയുന്നു. മ്മല്‍ കിട്ടിയപ്പോള്‍ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് ഞങ്ങള്‍ക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബി കുണ്ടംപാറയും സംഘവും പറഞ്ഞു.



from mangalam.com https://ift.tt/34bBzIL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages