തിരുവനന്തപുരം: കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് തിങ്കളാഴ്ചമുതൽ ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. നിയന്ത്രണം ഇങ്ങനെ 0,1,2,3 എന്നീ അക്കങ്ങളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് സന്ദർശന സമയം. 4,5,6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദർശന സമയം 8,9 എന്നീ അക്കങ്ങളിൽ അക്കൗണ്ട് അവസാനിക്കുന്നവർക്ക് 2.30 മുതൽ വൈകിട്ട് നാലുമണി വരെ ബാങ്കുകളിൽ എത്താം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. Content Highlights:New time schedule for bank amid COVID crisis
from mathrubhumi.latestnews.rssfeed https://ift.tt/3aqnhVH
via
IFTTT
No comments:
Post a Comment