സ്പുട്‌നിക് 5 ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് റഷ്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 18, 2020

സ്പുട്‌നിക് 5 ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് റഷ്യ

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് 5 ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് വാക്‌സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ. ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സി.ഇ.ഒ കിറില്‍ ദിമിത്രിവ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗസ്റ്റ് മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ അറിയിച്ചത്.
സ്പുട്‌നിക് 5 മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്താന്‍ താല്‍പര്യമുണ്ടെന്നും ദിമിത്രിവ് പറഞ്ഞു.

'തങ്ങളുടെ രാജ്യത്ത് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ തയ്യാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം ഞങ്ങള്‍ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍നിര കമ്പനികളും ഇന്ത്യയില്‍ നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയില്‍ സ്പുട്‌നിക് 5 ഉല്‍പാദിപ്പിക്കാന്‍ മോസ്‌കോ താല്‍പര്യപ്പെടുന്നു'. ദിമിത്രിവ് പറഞ്ഞു.

അതേ സമയം, റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.



from mangalam.com https://ift.tt/318UMbZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages