ശിവശങ്കറിന്റെ കയ്യില്‍ നിന്നു സ്വപ്ന 3 തവണ പണം കടം വാങ്ങി; സ്വപ്‌ന ഉന്നതരുടെ ബിനാമിയാകാമെന്ന് ഇഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 18, 2020

ശിവശങ്കറിന്റെ കയ്യില്‍ നിന്നു സ്വപ്ന 3 തവണ പണം കടം വാങ്ങി; സ്വപ്‌ന ഉന്നതരുടെ ബിനാമിയാകാമെന്ന് ഇഡി

കൊച്ചി: സ്വപ്ന സുരേഷ് ഉന്നതരുടെ ബിനാമിയാകാമെന്ന്് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ലോക്കറില്‍ വന്‍ തുക ഇരിക്കെ സ്വപ്ന 3 തവണ ശിവശങ്കറില്‍ നിന്ന് പണം കടം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ലോക്കറിലുള്ള പണം സ്വപ്നയ്‌ക്കോ ശിവശങ്കറിനോ അവകാശപ്പെട്ടതാണെങ്കില്‍ അവര്‍ അതെടുക്കുമായിരുന്നുവെന്നാണ് ഇഡി പറയുന്നത്.

ശിവശങ്കര്‍ 3 തവണ സ്വപ്നയ്ക്കു പണം നല്‍കി. ഈ തുക സ്വപ്ന ഇതുവരെ തിരികെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്വപ്‌ന ഉന്നതരുടെ ബിനാമിയാകാന്‍ സാധ്യതയുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് ഇഡിയുടെ നിഗമനം.

ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ തുകയും സ്വര്‍ണവും തന്റേതാണെന്ന സ്വപ്നയുടെ ആവര്‍ത്തിച്ചുള്ള മൊഴി ചില ഉന്നതരെ സംരക്ഷിക്കാനാണെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ 21ന് വിധി പറയും. ജാമ്യം അനുവദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അടക്കം സ്വാധീനമുള്ള പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്നാണ്് ഇഡി മുന്നറിയിപ്പു നല്‍കുന്നത്.



from mangalam.com https://ift.tt/2EdvK2s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages