ന്യൂഡൽഹി: സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) അറിയിച്ചു. വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി എഫ്.എസ്.എസ്.എ.ഐ.യോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻ.ഐ.എൻ.) അധികൃതർ അറിയിച്ചു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് 'ജങ്ക് ഫുഡ്' എന്നറിയപ്പെടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/33MIo39
via
IFTTT
No comments:
Post a Comment