ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാൽ തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 2000-ത്തോളം ആളുകളെയാണ് മാറ്റുക. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
from mathrubhumi.latestnews.rssfeed https://ift.tt/3gLtv4P
via
IFTTT
No comments:
Post a Comment