മധ്യപ്രദേശിലെ ഖനിയിൽ നിന്ന് ലഭിച്ചത് 3 വജ്രങ്ങള്‍; ഒറ്റദിവസം കൊണ്ട് തൊഴിലാളി ലക്ഷപ്രഭു! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

മധ്യപ്രദേശിലെ ഖനിയിൽ നിന്ന് ലഭിച്ചത് 3 വജ്രങ്ങള്‍; ഒറ്റദിവസം കൊണ്ട് തൊഴിലാളി ലക്ഷപ്രഭു!

ഭോപ്പാൽ: മധ്യപ്രദേശിലെ സുബാൾ എന്ന ഖനിത്തൊഴിലാളിയെ അപ്രതീക്ഷിതമായി തേടിയെത്തിയത് ലക്ഷങ്ങളുടെ സൗഭാഗ്യം. പന്നയിലെ ഖനിയിൽ ജോലിയെടുക്കുന്നതിനിടെസുബാളിന് വിലയേറിയ മൂന്ന് വജ്രങ്ങളാണ് ലഭിച്ചത്. ഒരേ ദിവസം തന്നെ ലഭിച്ച ഈ കല്ലുകൾക്ക് 30 ലക്ഷം മുതൽ 35 ലക്ഷം വരെ വിലമതിയ്ക്കുമെന്നാണ് റിപ്പോർട്ട്. വജ്രക്കല്ലുകൾ സുബാൾ ജില്ലാ വജ്ര ഓഫീസിൽ ഹാജരാക്കി. സർക്കാർ നിയമമനുസരിച്ച് വജ്രങ്ങൾ ലേലത്തിന് വെക്കുമെന്ന് പാണ്ഡെ പറഞ്ഞു. 12 ശതമാനം നികുതി കുറച്ച ശേഷം ലേലത്തുകയുടെ ബാക്കി 88 ശതമാനം സുബാളിന് നൽകും. വജ്രങ്ങൾ ലഭിച്ചതിനാൽ ഒറ്റ ദിവസം കൊണ്ട് ലക്ഷപ്രഭുവായിത്തീർന്ന സുബാളിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പന്ന ബുന്ദേൽഖണ്ഡിലെ ഖനിയിൽ നിന്ന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് മറ്റൊരു തൊഴിലാളിയ്ക്ക് 10.69 കാരറ്റ് വജ്രം ലഭിച്ചിരുന്നു. വജ്രഖനികളുടെ പേരിൽ ലോകപ്രശസ്തമാണ് പന്ന.


from mathrubhumi.latestnews.rssfeed https://ift.tt/3keoEv4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages