കോവിഡ് മരണം നൂറിനോടടുക്കുന്നു; പട്ടികയ്ക്കുപുറത്ത് 26 പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

കോവിഡ് മരണം നൂറിനോടടുക്കുന്നു; പട്ടികയ്ക്കുപുറത്ത് 26 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിനോടടുക്കുന്നു. കഴിഞ്ഞദിവസംവരെ 87 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ജീവൻനഷ്ടമായ 26 കോവിഡ് ബാധിതർ നിബന്ധനകൾകാരണം സർക്കാരിന്റെ പട്ടികയ്ക്കു പുറത്താണ്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റെന്തെങ്കിലും ഗുരുതര രോഗമാണ് മരണകാരണം എന്നതിനാലാണ് ആരോഗ്യവകുപ്പ് അവരെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്. അതേസമയം, രോഗബാധിതരുടെ പട്ടികയിൽ അവരുണ്ടുതാനും. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം അങ്ങനെയുള്ളവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന് നേരത്തേ മുഖ്യമന്ത്രിയും കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. മരിച്ചവർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ബന്ധുക്കൾക്കുമില്ല. മരണഗ്രാഫ് ഉയരാതിരിക്കുന്നതിൽ സർക്കാരിനും ആശ്വാസം.പട്ടികയ്ക്ക് പുറത്തുള്ള മരണങ്ങൾഎറണാകുളം ജില്ല-ഏഴ്തിരുവനന്തപുരം, മലപ്പുറം, കാസർകോട് -നാലുപേർ വീതംആലപ്പുഴ-രണ്ട്കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, കണ്ണൂർ ജില്ലകൾ-ഓരോരുത്തർ വീതംദേശീയതലത്തിൽ 2.1 ശതമാനമാണ് മരണനിരക്ക്. കേരളത്തിൽ അത് 0.31 ശതമാനം മാത്രം. രാജ്യത്ത് മരിച്ചവരിൽ പകുതിയും അറുപതിനുമേൽ പ്രായമായവരാണെങ്കിൽ സംസ്ഥാനത്ത് 68.97 ശതമാനവും ആ വിഭാഗത്തിലാണ്. കഴിഞ്ഞമാസമാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിച്ച് മരിച്ചത്-48 പേർ. ഈമാസം ആദ്യ നാലുദിവസത്തിൽത്തന്നെ 14 പേർ മരിച്ചു. യാത്രാചരിത്രം 25.29 ശതമാനം ജീവൻ നഷ്ടമായവരിൽ 25.29 ശതമാനംപേർ മാത്രമാണ് ഏതെങ്കിലും യാത്രാചരിത്രമുള്ളവർ. വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ എത്തിയവരാണ് അവർ. 3.45 ശതമാനം പേർ സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. ബാക്കിയുള്ളവർക്കൊന്നും (71.26 ശതമാനം) പ്രത്യേക യാത്രാചരിത്രമില്ല.കൂടുതൽ മരണം തലസ്ഥാനജില്ലയിൽആറായിരത്തോളം പേർക്ക് രോഗം ബാധിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ മരിച്ചതും. 16 പേർ. എറണാകുളം-14, കോഴിക്കോട്-9, മലപ്പുറം, തൃശ്ശൂർ -8 വീതം, കണ്ണൂർ-7, കാസർകോട്, ആലപ്പുഴ, കൊല്ലം-6 വീതം. പാലക്കാട്-2, ഇടുക്കി -2. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ ഓരോരുത്തർവീതം. മറ്റുരോഗങ്ങൾ 83 ശതമാനം പേർക്ക്മരിച്ചവരിൽ 83 ശതമാനം പേർക്കാണ് മറ്റ് ഗുരുതരരോഗങ്ങളുണ്ടായിരുന്നത്. എന്നാൽ, കോവിഡ് ബാധയാണ് ഇവരുടെ ജീവൻ നഷ്ടമാവാൻ കാരണം. ശ്വാസതടസ്സവും പനിയുമായിരുന്നു മിക്കവർക്കും രോഗം ഗുരുതരമാക്കിയത്. മരിച്ചവർ ഏറെയും പ്രായമുള്ളവർ 60-നുമേൽ പ്രായമുള്ളവർ: 60 (68.97 %)41-59: 23 (26.44 %)18-40: 30-17 വരെ പ്രായമായവർ: 1.


from mathrubhumi.latestnews.rssfeed https://ift.tt/33w2Nti
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages