യു.പിയില്‍ കൗമാരക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 10 ദിവസത്തിനിടെ രണ്ടാമത്തെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 25, 2020

യു.പിയില്‍ കൗമാരക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 10 ദിവസത്തിനിടെ രണ്ടാമത്തെ കേസ്

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുർ ഖേരി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ്മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിക്ക് 17 വയസായിരുന്നു പ്രായം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച തൊട്ടടുത്തുള്ള ടൗണിലേക്ക് സ്കോളർഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. രാവിലെ 8.30 നാണ് പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. ഇതേ ജില്ലയിൽ 10 ദിവസത്തിനിടെ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സ്വാതന്ത്ര്യദിനത്തിലാണ് 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. Content Highlights:Girl, 17, Raped, Killed In Uttar Pradesh District; Second Such Incident In 10 Days


from mathrubhumi.latestnews.rssfeed https://ift.tt/32nsKsU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages