വാഷിങ്ടൺ: സാധുവായ എച്ച്-1ബി വിസയുള്ളവർക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളിൽ തിരികെ പ്രവേശിക്കാനാണെങ്കിൽ മാത്രമേ തിരികെ വരാൻ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവർക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നൽകുമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന അതേസ്ഥാപനത്തിൽ അതെ തൊഴിൽ ദാതാവിന്റെ കീഴിൽ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് തിരികെ പ്രവേശിക്കാനായി മാത്രമേ മടങ്ങി വരാൻ സാധിക്കുവെന്ന് അധികൃതർ പറയുന്നു. എച്ച്-1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധർ, സീനിയർ ലെവൽ മാനേജർമാർ തുടങ്ങിയ ജോലിക്കാർക്കും തിരികെ വരാം. എന്നാൽ കോവിഡ് ആഘാതത്തിൽ നിന്ന് തിരിച്ചുവരാനുള്ള അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമെന്നുള്ളവരായിരിക്കണം ഇവർ. പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വർഷം അവസാനം വരെ നിർത്തിവെച്ച് ജൂൺ 22 ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. മാത്രമല്ല പല മേഖലകളിലും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവുകൾ വന്നിരിക്കുന്നത്. ഇതിന് പുറമെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും സാധുവായ വിസയുണ്ടെങ്കിൽ യാത്രവിലക്കുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. Content Highlights:H-1B Visa Holders Allowed To Return To US On Conditions
from mathrubhumi.latestnews.rssfeed https://ift.tt/3iBI5MI
via
IFTTT
No comments:
Post a Comment