സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്തുകേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിന് അശോക് മേനോൻ വീഡിയോ കോൺഫറൻസ് വഴിയാണ് വാദം കേൾക്കുക. ബുധനാഴ്ച ഓൺലൈനായാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. 108ാമത്തെ കേസായാണ് സ്വപ്നയുടെ മുൻകൂർ ജാമ്യഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ വി രാംകുമാറും അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറുമാണ് കസ്റ്റംസിനായി ഹാജരാകുക. കേസിന്റെ പ്രധാന്യം കണക്കിലെടുത്താണ് മുതിർന്ന അഭിഭാഷകർ തന്നെ കസ്റ്റംസിനായി ഹാജരാകുന്നത്. ഈ ഘട്ടത്തിൽ സ്വപ്നയ്ക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് കസ്റ്റംസിന്റെ നിലപാട്. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സരിത്തിനെയും സ്വപ്നയേയും ഒരുമിച്ച് ചോദ്യം ചെയ്താൽ കേസിലെ നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. അതേസമയം സ്വർണക്കടത്തിൽ പങ്കില്ലെന്നും യുഎഇ കോൺസുലേറ്റിന്റെ നിർദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹർജിയിൽ സ്വപ്നയുടെ വാദം. അഭിഭാഷകനായ രാജേഷ് കുമാറായിക്കും സ്വപ്നയ്ക്കായി ഹാജരാവുക. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടത്തുന്നത്. കോൺസുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൽപോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോൺസൽ ജനറൽ പറഞ്ഞപ്രകാരം പ്രവർത്തിക്കുകമാത്രമാണ് താൻ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹർജിയിൽ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണ് സ്വപ്ന. തമിഴ്നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരിച്ചിൽ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല. content highlights: swapna suresh, gold smuggling case,anticipatory bail


from mathrubhumi.latestnews.rssfeed https://ift.tt/323BZzB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages