ലോകത്തെ കോവിഡ് രോഗമുക്തർ 71.82 ലക്ഷം; മരിച്ചത് 5.57 ലക്ഷം പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

ലോകത്തെ കോവിഡ് രോഗമുക്തർ 71.82 ലക്ഷം; മരിച്ചത് 5.57 ലക്ഷം പേർ

വാഷിങ്ടൺ:ലോകത്തിതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,599 ആയി. 1,23,78,780 പേരെയാണ്ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 71,82,394 പേർ രോഗ മുക്തരായി. 46.39 ലക്ഷം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 58,454 പേരുടെ നില ഗുരുതരമാണ്. യുഎസ്സിൽ 32.20 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 1.36ലക്ഷം പേർ മരിച്ചു. 61,067 ആണ്അമേരിക്കയിൽ ഒറ്റ ദിവസത്തിനിടെ സ്ഥിരീകരിച്ച പുതിയ കേസുകൾ. യുഎസ് കഴിഞ്ഞാൽ ബ്രസീലിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 17.59 ലക്ഷം പേരിലാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 7.94 ലക്ഷം കടന്നു. ഇതുവരെ 25,000ത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസിലിലെ അവസ്ഥ അതി ഗുരുതരമായി തുടരുകയാണ്. ഒറ്റദിവസത്തിനിടെ 1,100ലധികം പേരാണ്ബ്രസീലിൽ മരിച്ചത്. 43000 ഓളമാണ് ബ്രസീലിൽപുതുതായി സ്ഥിരീകരിച്ച കോവിഡ് കേസുകൾ.ബ്രസീൽ പ്രസിഡന്റ ജെയിർ ബൊൽസനാരോയ്ക്ക് ഈ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ കോവിഡ് വ്യാപനത്തിന് വലിയ വേഗമാണ് കൈവരിച്ചത്. ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിതർ 2.25ലക്ഷമായി. 3,602 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. . content highlights:World Covid 19 updates, death toll 5.57 lakhs


from mathrubhumi.latestnews.rssfeed https://ift.tt/2W48FVW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages