ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ സംഭവവികാസങ്ങൾ ചോദിച്ചറിഞ്ഞ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയും പ്രശ്നപരിഹാരത്തിന് രൺദീപ്‌സിങ് സുർജേവാല, അജയ് മാക്കൻ എന്നിവരെ ജയ്‌പുരിലേക്കയച്ചു. സോണിയയും രാഹുലും സച്ചിൻപൈലറ്റുമായും ചർച്ച നടത്തുമെന്നാണറിയുന്നത്. കോൺഗ്രസ് എം.എൽ.എ.മാരുടെ യോഗം ഗഹ്‌ലോതും ഞായറാഴ്ചരാത്രി വിളിച്ചുചേർത്തിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് നിയമസഭാംഗങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്. യോഗത്തിൽ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുക്കും. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പൈലറ്റ് ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തു.ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ പോകാൻ തയ്യാറായേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫർ ചെയ്തിട്ടുണ്ട് എന്നറിയുന്നു.സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിച്ചെന്ന പരാതിയിൽ ചോദ്യംചെയ്യാൻ ഹാജരാവാൻ രാജസ്ഥാൻ ആന്റി ടെററിസ്റ്റ് സ്ക്വാഡും (എ.ടി.എസ്.) സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുമാണ് (എസ്.ഒ.ജി.) പൈലറ്റിനോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഗഹ്‌ലോതിന് കീഴിലാണ് ഈ വകുപ്പുകൾ.എന്നാൽ, ഇത് സ്വാഭാവികനടപടിമാത്രമാണെന്നും ബി.ജെ.പി. നടത്തുന്ന കുതിരക്കച്ചവട ശ്രമത്തിനെതിരേ ചീഫ് വിപ്പ് നൽകിയ പരാതിയിൽ പൈലറ്റിനുപുറമേ തനിക്കും ചീഫ് വിപ്പിനും ചില മന്ത്രിമാർക്കുമടക്കം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഗഹ്‌ലോത് പറഞ്ഞു. എന്നാൽ, തങ്ങളെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റമാണിതെന്നാണ് പൈലറ്റ് വിഭാഗത്തിന്റെ ആക്ഷേപം.സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേലിനെ കാണാനെത്തിയ ശനിയാഴ്ച രാജസ്ഥാനിൽ ബി.ജെ.പി. അട്ടിമറിക്ക് ശ്രമിക്കുന്നതായി ഗഹ്‌ലോത് ആരോപിച്ചിരുന്നു. പണവും സ്ഥാനങ്ങളും വാഗ്ദാനംചെയ്ത് എം.എൽ.എ.മാരെ കൂറുമാറ്റാനാണ് ശ്രമമെന്നും 25 കോടിവരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട രണ്ടു ബി.ജെ.പി. നേതാക്കളുടെ ഫോൺസംഭാഷണവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ പരാതിയാണ് രാജസ്ഥാൻ പോലീസ് അന്വേഷിക്കുന്നതും ഉപമുഖ്യമന്ത്രിയായ പൈലറ്റിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതും.എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങൾ ബി.ജെ.പി. തള്ളി. ഗഹ്‌ലോതും സച്ചിനും തമ്മിലുള്ള അധികാരവടംവലിയും ഉൾപ്പാർട്ടിപ്രശ്നവും മാത്രമാണിതെന്ന് ബി.ജെ.പി. അധ്യക്ഷൻ സതീഷ് പുനിയ ആരോപിച്ചു. മധ്യപ്രദേശ് ആവർത്തിക്കില്ല-കെ.സി. വേണുഗോപാൽസച്ചിൻ പൈലറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമംതുടങ്ങിയതായും മധ്യപ്രദേശ് ആവർത്തിക്കില്ലെന്നും കെ.സി. വേണുഗോപാൽ. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കടക്കം അയച്ചപോലെ നോട്ടീസ്‌മാത്രമാണ് പൈലറ്റിനും അയച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ZkPgSI
via
IFTTT
No comments:
Post a Comment