തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ തീരപ്രദേശങ്ങളിൽ തീവ്ര കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈകീട്ട് ആറുമുതൽ ജൂലായ് 23-നു വൈകീട്ട് ആറുവരെ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും. മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. തീരമേഖലകളിലെ തീവ്ര കണ്ടെയ്ൻമെന്റ് സോണുകളിലുള്ള കുടുംബങ്ങൾക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും. ട്രിപ്പിൾ ലോക്ഡൗൺ ഇവിടെ തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ. കൊല്ലത്തെ ചവറ, പന്മന. ആലപ്പുഴയിൽ പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ. എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട്, പെരുമ്പടപ്പ്, പൊന്നാനി, താനൂർ മുനിസിപ്പാലിറ്റികൾ ഓഫീസുകൾ അടച്ചിടും സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും. പ്രവർത്തിക്കുന്നവ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്സേന, ട്രഷറി, പൊതുസേവനങ്ങൾ (പെട്രോളിയം, സി.എ.എൻജി., എൽപി.ജി., പി.എൻ.ജി. ഉൾപ്പെടെ), ദുരന്തനിവാരണ പ്രവർത്തനങ്ങൾ, വൈദ്യുതി ഉത്പാദന-വിതരണം, പോസ്റ്റ്ഓഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ മുന്നറിയിപ്പ് സംവിധാനങ്ങൾ പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, അഗ്നിരക്ഷാ സേന, ജയിലുകൾ, ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, വൈദ്യുതി, വെള്ളം, ശുചിത്വം, ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, ആംബുലൻസ്, പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉത്പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും. കടകൾ രാവിലെ പത്തുമുതൽ ആറുവരെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ തുറന്നുപ്രവർത്തിക്കാം. രാവിലെ ഏഴുമുതൽ ഒമ്പതുവരെ സാധനങ്ങൾ ശേഖരിക്കുവാനായി തുറക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ അഞ്ചുമുതൽ 10 വരെയും വൈകീട്ട് നാലുമുതൽ ആറുവരെയും പ്രവർത്തിക്കാം. നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കില്ല അറുപത്തഞ്ചിനു മേൽ പ്രായമായവർ, കുട്ടികൾ, ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയവരെ മാറ്റിപ്പാർപ്പിക്കാൻ റിവേഴ്സ് ക്വാറന്റീൻ സ്ഥാപനങ്ങൾ സജ്ജീകരിക്കും. നിർബന്ധപൂർവം ആരെയും മാറ്റി താമസിപ്പിക്കില്ല. Content Highlights:Triple lock down in more COVID Hotspots
from mathrubhumi.latestnews.rssfeed https://ift.tt/3j0xwnI
via
IFTTT
No comments:
Post a Comment