കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 31, 2020

കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയായ അജിതന്‍ (55) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗമുണ്ടായത്. ആന്റി വൈറല്‍ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.



from mangalam.com https://ift.tt/39Ifcve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages