ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ ലൈംഗീക തൊഴിലാളികളുടെ മക്കളെ സഹായിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ന്യൂഡല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്.
'PAANKH' എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.
കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണു ശ്രമം. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിങ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഇത്തരം കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടു വരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗംഭീര്‍ നിലവില്‍ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.
from mangalam.com https://ift.tt/3ginZ9v
via IFTTT
No comments:
Post a Comment