പരിശോധനയ്ക്കു വിധേയരാകാത്തവരെ തീവണ്ടിയിൽ കയറ്റില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 4, 2020

പരിശോധനയ്ക്കു വിധേയരാകാത്തവരെ തീവണ്ടിയിൽ കയറ്റില്ല

തിരുവനന്തപുരം: ആരോഗ്യപരിശോധനയ്ക്കു വിധേയരാകാത്ത യാത്രക്കാരെ പൂർണമായും വിലക്കാൻ റെയിൽവേ ഒരുങ്ങുന്നു. പരിശോധന തടസ്സപ്പെടുത്തുന്ന വിധത്തിൽ യാത്രക്കാർ വൈകിയെത്തുന്നത് പതിവായതിനെത്തുടർന്നാണ് നടപടി. നിലവിൽ റിസർവേഷൻയാത്ര മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒന്നരമണിക്കൂർ മുമ്പേ യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങും. തീവണ്ടി പുറപ്പെടുന്നതിനുമുമ്പേ പരിശോധന പൂർത്തീകരിക്കാനാണ് ഈ ക്രമീകരണം. എന്നാൽ, പലരും വൈകിയെത്തുന്നത് പരിശോധനയ്ക്കുള്ള സമയം നഷ്ടമാക്കുകയാണ്. അവസാനനിമിഷം എത്തുന്നവർ തീവണ്ടി പുറപ്പെടുമെന്ന ഭീതിയിൽ ആരോഗ്യപരിശോധനയ്ക്ക് വിസമ്മതിക്കുന്നുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിനുള്ള 20 യാത്രക്കാർ പരിശോധന നടത്താതെ ട്രെയിനിൽ കയറി. അവസാനസമയം എത്തിയ ഇവർ സുരക്ഷാജീവനക്കാരുടെ എതിർപ്പ് അവഗണിച്ചാണ് ഉള്ളിൽ കയറിയത്. കോവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തുനിന്നു യാത്രക്കാർ പരിശോധന ഒഴിവാക്കി ട്രെയിനിൽ കയറിയത് ഗുരുതരവീഴ്ചയാണെന്നാണ് നിഗമനം. ഈ ആനുകൂല്യം തുടർന്ന് അനുവദിക്കേണ്ടതില്ലെന്നാണ് റെയിൽവേ അധികൃതരുടെ തീരുമാനം. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകി. ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പേ സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും. തീവണ്ടിക്കുള്ളിലും പരിശോധന കർശനമാക്കും. സ്റ്റേഷനിൽനിന്നു കയറിയശേഷം മുഖാവരണം ഒഴിവാക്കുന്നതായും കൂട്ടംകൂടി ഇരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാൻ ആർ.പി.എഫ്. പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. Content Highlights: train journey after lockdown


from mathrubhumi.latestnews.rssfeed https://ift.tt/2NW31AS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages