തിരുവനന്തപുരം: ഗവേഷണത്തിനു മുൻതൂക്കംനൽകുന്ന നാലുവർഷ ബിരുദവും ട്രിപ്പിൾമെയിനും സംസ്ഥാനത്ത് നടപ്പ് അധ്യയനവർഷംതന്നെ തുടങ്ങാമെന്ന് വിദഗ്ധസമിതി ശുപാർശ. ഇതോടൊപ്പം, തുടങ്ങാവുന്ന കോഴ്സുകളും നിർദേശിക്കുന്ന റിപ്പോർട്ട് എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസ് അധ്യക്ഷനായ സമിതി സർക്കാരിനു നൽകി. പരമ്പരാഗതവിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് പഠനം തുടങ്ങിയിട്ടില്ലാത്ത പുതിയ വിഷയങ്ങളിൽ കോഴ്സുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു. നാക് എ ഗ്രേഡോ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ നൂറിനുള്ളിലുള്ളതോ ആയ കോളേജുകളിൽ കോഴ്സ് തുടങ്ങാം. നാലുവർഷ ബിരുദം കഴിഞ്ഞാൽ പി.ജി. ഒരുവർഷം മതി. തുടർന്ന് ഗവേഷണത്തിലേക്കു കടക്കുന്നതാകണം സംവിധാനമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കടക്കണം ആറു കടമ്പകൾ ഈ വർഷംതന്നെ പുതിയ കോഴ്സുകൾ തുടങ്ങാനാണ് ശുപാർശയെങ്കിലും ഇതിന് ആറു കടന്പയെങ്കിലും കടക്കണം. തലേവർഷം ഓഗസ്റ്റ് 31-നുമുമ്പ് കോഴ്സ് തുടങ്ങാനുള്ള അപേക്ഷ അതത് കോളേജുകൾ സർവകലാശാലയ്ക്ക് നൽകണം. ഈ സമയപരിധി കഴിഞ്ഞതിനാൽ കാലാവധിക്ക് ഇളവുതേടി സർക്കാർ ഗവർണർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അനുവദിക്കപ്പെടാനാണു സാധ്യത. സർവകലാശാലയ്ക്കു ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് ആദ്യം ലെറ്റർ ഓഫ് കൺസെന്റ് നൽകണം. തുടർന്ന് സർക്കാർ അനുമതിതേടും. സർക്കാർ എതിർപ്പില്ലാരേഖ നൽകണം. ഇതിനുമുമ്പ് കോഴ്സുകൾ അനുവദിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുക്കണം. അധ്യാപക തസ്തിക സൃഷ്ടിക്കില്ലെന്നോ കരാർഅധ്യാപകർ മതിയെന്നോ ഉള്ള ഉപാധിയുണ്ടെങ്കിൽ അതും നിശ്ചയിക്കണം. എ.ഐ.സി.ടി.ഇ., മെഡിക്കൽകൗൺസിൽ പോലുള്ള ഉപരി സംവിധാനങ്ങളുണ്ടെങ്കിൽ അവയുടെ അനുമതിവേണം. തുടർന്ന് കോളേജിലെ സൗകര്യം വിലയിരുത്തി സർവകലാശാല കോഴ്സ് അനുവദിക്കും. നിലവിൽ സർവകലാശാലയിൽ ഇല്ലാത്ത കോഴ്സാണെങ്കിൽ അവയുടെ സ്കീമും സിലബസും അധ്യാപകയോഗ്യതയും കുട്ടികളുടെ യോഗ്യതയും നിശ്ചയിക്കണം. ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗൺസിലുമാണ് ഇതു ചെയ്യേണ്ടത്. ഈ നടപടിക്ക് കാലതാമസമുണ്ട്. Content Highlights:Four-year degree courses
from mathrubhumi.latestnews.rssfeed https://ift.tt/2D5jEYx
via
IFTTT
No comments:
Post a Comment