കേസില്‍പെട്ടാല്‍ രക്ഷകയായെത്തും തലസ്ഥാനത്തെ 'ഡീല്‍ വുമണ്‍'; പ്രതികള്‍ പറഞ്ഞത് ഇങ്ങനെ.... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 6, 2020

കേസില്‍പെട്ടാല്‍ രക്ഷകയായെത്തും തലസ്ഥാനത്തെ 'ഡീല്‍ വുമണ്‍'; പ്രതികള്‍ പറഞ്ഞത് ഇങ്ങനെ....

കൊച്ചി : സ്വര്‍ണ കള്ളക്കടത്തു പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീല്‍ വുമണി' നെ കുറിച്ചു നടി ഷംന കാസിം ബ്ലാക്‌മെയില്‍ കേസിലെ പ്രതി കേരള പൊലീസിനു നല്‍കിയ മൊഴികള്‍.

എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു പ്രതികളിലൊരാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തുകയായിരുന്നു. ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇവര്‍ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഈ വിവരങ്ങള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ചതോടെ അന്വേഷണം വേഗത്തിലായി. സ്വര്‍ണ കള്ളക്കടത്തു കേസില്‍ ഇപ്പോള്‍ ഒളിവിലായ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരി സ്വപ്ന സുരേഷിലേക്കാണ് അന്വേഷണം എത്തിയത്.

ബ്ലാക്‌മെയില്‍ കേസിലെ പ്രതികള്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലര്‍ വിദേശത്തു നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപ്പറ്റി കസ്റ്റംസിനു ചില സൂചനകള്‍ ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ ബ്ലാക്‌മെയില്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് അവര്‍ കൈമാറുകയായിരുന്നു.



from mangalam.com https://ift.tt/2Z7v32S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages