കൊച്ചി : സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട കേന്ദ്രമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇവരോട് െകെകോര്‍ക്കാന്‍ സൂപ്രണ്ട് മുതല്‍ ഡ്രൈവര്‍ വരെയുള്ളവരുടെ ശൃംഖല പണ്ടേ ശക്തം. വ്യാജവിലാസത്തില്‍ എത്തുന്ന കൊറിയറുകള്‍ കസ്റ്റംസ് എയര്‍ കാര്‍ഗോ വഴി സുരക്ഷിതമായി പുറത്തെത്തിച്ച സംഭവങ്ങളും നിരവധി.
സി.ബി.ഐ. വരെ അന്വേഷിച്ചിട്ടും കുടുങ്ങാതെ സ്വര്‍ണ മാഫിയ വിലസുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ സമാന്തര കൊറിയര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും പങ്കുവഹിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഉടമസ്ഥനില്ലാത്ത ബാഗേജുകളാണ് സ്വര്‍ണക്കടത്തുകാരുടെതുറപ്പുചീട്ട്. വിദേശത്തുനിന്നു മടങ്ങിവരുന്നവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ബാഗേജുകള്‍ എത്തിക്കുന്നത്. ഒരിക്കല്‍ ഇത്തരം ഒരു ബാഗേജില്‍നിന്ന് സ്വര്‍ണം പിടിച്ചപ്പോള്‍ പാസ്‌പോര്‍ട്ടിന്റെ ഉടമ െകെമലര്‍ത്തി. ക്ലീയറിങ് ഏജന്റ് നേരത്തെവന്ന് പാസ്‌പോര്‍ട്ട് വാങ്ങിച്ചുകൊണ്ടുപോയെന്നും എന്തിനാണെന്ന് വ്യക്തമായില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച മറുപടി. വിദ്യാഭ്യാസം കുറഞ്ഞവര്‍, പ്രായമായ സ്ത്രീകള്‍ എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുകയാണ് പതിവ്.
പാസ്‌പോര്‍ട്ട് വ്യാപകമായി ദുരുപയോഗം ചെയ്തതിനു 2011ല്‍ സി.ബി.ഐ. തിരുവനന്തപുരത്ത് ക്ലീയറിങ് ഏജന്റിനെ വലയിലാക്കിയിരുന്നു. തിരുവനന്തപുരം എയര്‍ കാര്‍ഗോ ക്ലീയര്‍ ചെയ്തുവിട്ട നാല് മിനി ലോറി കള്ളക്കടത്ത് സാധനങ്ങള്‍ പിടിച്ചതും സി.ബി.ഐ. തന്നെ. എയര്‍പോര്‍ട്ട് ഗ്രൗണ്ട് കാര്‍ഗോ ഹാന്‍ഡിലിങ് ഏജന്‍സികള്‍ക്കും പലവട്ടം പിടിവീണിട്ടുണ്ട്. ഏജന്‍സിയുടെ ജീവനക്കാരന് അഞ്ചര കിലോഗ്രാം സ്വര്‍ണം െകെമാറുന്നതിനിടെ റവന്യൂ ഇന്റലിജന്‍സാണ് കുടുക്കിയത്.
ഇറക്കുമതി വസ്തുക്കള്‍ക്ക് വിലകുറച്ചുകാണിച്ച് ബാഗേജുകള്‍ കടത്തിവിട്ട സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തിരുവനന്തപുരത്തു നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയല്‍സംസ്ഥാനങ്ങളിലേക്കുമുള്ള കള്ളക്കടത്ത് വസ്തുക്കള്‍ ഏറെയും പോകുന്നത്. അതിര്‍ത്തി വഴി കടത്താമെന്ന സൗകര്യം തിരുവനന്തപുരത്തിന് അനുകൂലഘടകമാണ്. കഴിഞ്ഞ വര്‍ഷം ഡി.ആര്‍.ഐ. ഇത്തരത്തില്‍ 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. പത്ത് കിലോ സ്വര്‍ണം വിമാനത്താവളത്തിലെ ടെക്‌നീഷ്യനില്‍നിന്ന് പിടികൂടിയത് കഴിഞ്ഞവര്‍ഷമാണ്.
സ്വര്‍ണമല്ലാതെയുള്ള വസ്തുക്കളുടെ വില്‍പന, വിതരണം എന്നിവയ്ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് വന്‍ ശൃംഖലയുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ ഹവില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുതല്‍ ഡ്രൈവര്‍വരെയുള്ളവര്‍ കണ്ണികളായ കടത്ത് കസ്റ്റംസ് കമ്മിഷണര്‍ തന്നെ കണ്ടെത്തിയത്. മുന്‍വര്‍ഷങ്ങളില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ ഉന്നത പദവിയിലുള്ള ജോയിന്റ് കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍, സൂപ്രണ്ടുമാര്‍, സെന്‍ട്രല്‍ എക്‌െസെസ് ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം വിമാനത്താവളത്തിലെ ക്ലീയറിങ് ഏജന്റ് തുടങ്ങിയവര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/3e3cFft
via IFTTT
No comments:
Post a Comment