ശിവശങ്കറിനു സസ്‌പെന്‍ഷന്‍, അടുത്തത് അറസ്റ്റ്? വകുപ്പുതല അന്വേഷണം തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 16, 2020

ശിവശങ്കറിനു സസ്‌പെന്‍ഷന്‍, അടുത്തത് അറസ്റ്റ്? വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം/കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്നെന്ന് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ശിവശങ്കര്‍ സസ്‌പെന്‍ഷനിലായതോടെ അറസ്റ്റിനുള്ള സാധ്യതയും തെളിഞ്ഞു. വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിക്കും. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫ്‌ളാറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊെബെല്‍ ടവര്‍ സിഗ്നലുകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌ന രണ്ടരമണിക്കൂറോളം ഫ്‌ളാറ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കഴിഞ്ഞമാസം 24-നും 27-നും നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് ഒന്നാംപ്രതി പി.എസ്. സരിത്തിന്റെ മൊഴി. കഴിഞ്ഞ അഞ്ചിനാണു യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍നിന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി സ്വര്‍ണം പിടികൂടിയത്. ആസമയം ശിവശങ്കറിന്റെ വാടക ഫ്‌ളാറ്റിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഹില്‍ട്ടണ്‍ ഗാര്‍ഡനിലായിരുന്നു സ്വപ്‌ന. ആദ്യം സ്വര്‍ണം കടത്തിയ 24-നു രാവിലെ 10-നും ഉച്ചയ്ക്ക് ഒന്നിനും െവെകിട്ട് അഞ്ചുമുതല്‍ ആറേകാല്‍വരെയും സ്വപ്‌ന ഈ ടവര്‍ പരിധിയിലായിരുന്നു. 22, 23 തീയതികളിലും അവര്‍ ഇവിടെയുണ്ടായിരുന്നു.

സ്വര്‍ണക്കടത്ത് പിടികൂടിയ കഴിഞ്ഞ അഞ്ചിനു രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് 12.30 വരെ സ്വപ്‌ന ഇതേ പരിധിയിലുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശിവശങ്കര്‍ താമസിക്കുന്ന ഇതേ ഫ്‌ളാറ്റ് സമുച്ചയത്തിലാണു സ്വപ്‌നയുടെ ഭര്‍ത്താവും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നു വീണ്ടും ചോദ്യംചെയ്യുമെന്നാണു സൂചന. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ ഓഫീസിലായിരിക്കും ചോദ്യംചെയ്യല്‍. സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളില്‍നിന്നു നീക്കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പല തെളിവുകളും പുറത്തുവരുകയും കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യംചെയ്യുകയും ചെയ്തിട്ടും ശിവശങ്കരനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതു വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നായിരുന്നു ഇതിനു മുഖ്യമന്ത്രിയുടെ മറുപടി.



from mangalam.com https://ift.tt/3jlWttU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages