തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. കരിമണൽ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകി. വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസിൽ തിരികെ ഏൽപ്പിച്ചിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയ്ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തതാണെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. ബന്ധുക്കളുടെ പരാതിയിൽ തുമ്പ പോലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പേലീസ് കേന്ദ്ര ഏജൻസികളുമായി ആശയവിനിമയം നടത്തിവരികയാണ്. Content Highlights: UAE consulate attaches gunman is missing
from mathrubhumi.latestnews.rssfeed https://ift.tt/3h6FBFp
via
IFTTT
No comments:
Post a Comment