കരുണാകരനെ ഇറക്കിയ മറിയംറഷീദ; ഉമ്മന്‍ചാണ്ടിയുടെ മുഖമന്ത്രിപദം ഉലച്ച സരിത ; പിണറായിയുടെ പ്രതിഛായയെ ബാധിച്ച് സ്വപ്ന ; സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്ത്രീകളുടെ പട്ടിക നീളുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 7, 2020

കരുണാകരനെ ഇറക്കിയ മറിയംറഷീദ; ഉമ്മന്‍ചാണ്ടിയുടെ മുഖമന്ത്രിപദം ഉലച്ച സരിത ; പിണറായിയുടെ പ്രതിഛായയെ ബാധിച്ച് സ്വപ്ന ; സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്ത്രീകളുടെ പട്ടിക നീളുന്നു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്ത്രീകളുടെ പട്ടികയിലേക്കാണു സ്വപ്‌ന സുരേഷിന്റെ പേരു ചേര്‍ക്കപ്പെട്ടത്. മറിയം റഷീദയും സരിത നായരുമാണു മുന്‍ഗാമികള്‍. കെ. കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്ന നിലയിലേക്കു വളര്‍ന്ന ചാരക്കേസിലെ നായികയായിരുന്നു മാലിക്കാരിയായ മറിയം റഷീദ. ഐ.എസ്.ആര്‍.ഒയുമായി ബന്ധപ്പെട്ട സുപ്രധാനരേഖകള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങളും തുടര്‍സംഭവങ്ങളും അതിശക്തനായിരുന്ന കരുണാകരന്റെ അവരോഹണത്തിനു തുടക്കംകുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി പദം ആടിയുലയുന്ന ആരോപണങ്ങളാണ് സരിതാ നായരുമായി ബന്ധപ്പെട്ട സോളാര്‍ വിവാദത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സരിതയ്ക്ക് അനായാസം കയറിയിറങ്ങാന്‍ കഴിഞ്ഞത് എല്‍.ഡി.എഫ്. പ്രചാരണവേളയില്‍ ഫലപ്രദമായി വിനിയോഗിച്ചതോടെ യു.ഡി.എഫിന്റെ സ്ഥാനം പ്രതിപക്ഷത്തേക്കു മാറി. ഇപ്പോള്‍ സ്വര്‍ണക്കടത്തിലൂടെ സ്വപ്‌നാ സുരേഷിന്റെ രംഗപ്രവേശം ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായയെയാണു ബാധിച്ചിരിക്കുന്നത്.

സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായി. ആരോപണത്തിന്റെ തുടക്കത്തില്‍ത്തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിന്റെ കസേരയിളകി. കൂടുതല്‍ വിവാദം വരാനിരിക്കുന്നതേയുള്ളൂ എന്നാണു സൂചന. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണത്തിന് ഇടയാക്കിയ വാഹനത്തില്‍ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമനോടൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ പേര് ഏതാനും ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. വ്യക്തിപരമായ വിവാദങ്ങള്‍ക്കപ്പുറം അതു രാഷ്ട്രീയത്തിലേക്കു വളര്‍ന്നില്ല.



from mangalam.com https://ift.tt/2ZHrxew
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages