സ്വര്‍ണക്കടത്ത്: സരിത്തിന്റെ കൂട്ടാളി സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 7, 2020

സ്വര്‍ണക്കടത്ത്: സരിത്തിന്റെ കൂട്ടാളി സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ്. പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ്ചോദ്യം ചെയ്യുന്നു. സ്വർണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതൽ സന്ദീപ് ഒളിവിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സൂചന. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്.സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താൻ വിപുലമായ പരിശോധനകൾ നടത്തിയിരുന്നു. നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന്ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു സ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ്പുറത്തുവരുന്നത്. അമ്പലമുക്കിലെ ഫ്ലാറ്റിൽ ഏതാണ്ട് ആറ് മണിക്കൂർ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെൻഡ്രൈവും ലാപ്ടോപ്പും കണ്ടെത്തിയിരുന്നു. കാർബൺ ഡോക്ടർ എന്ന വർക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. വർക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു. content highlights:Gold smuggling case, Swapna suresh may surrender


from mathrubhumi.latestnews.rssfeed https://ift.tt/38Ii76z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages